+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമപ്പെരുന്നാളിനു കൊടിയേറി

വടക്കഞ്ചേരി: കാക്കഞ്ചേരി മോർ ഇഗ്്നാത്തിയോസ് പാത്രിയാർക്ക സെന്ററിലെ പാത്രിയാർക്കിസ് ബാവായുടെ ഓർമപ്പെരുന്നാളിനു തുടക്കംകുറിച്ച് ഫാ. വർഗീസ് പാലത്തിങ്കൽ കൊടിയേറ്റുകർമം നിർവഹിച്ചു. 17, 18 തീയതികളിലാണ് പെരു
ഓർമപ്പെരുന്നാളിനു കൊടിയേറി
വടക്കഞ്ചേരി: കാക്കഞ്ചേരി മോർ ഇഗ്്നാത്തിയോസ് പാത്രിയാർക്ക സെന്ററിലെ പാത്രിയാർക്കിസ് ബാവായുടെ ഓർമപ്പെരുന്നാളിനു തുടക്കംകുറിച്ച് ഫാ. വർഗീസ് പാലത്തിങ്കൽ കൊടിയേറ്റുകർമം നിർവഹിച്ചു. 17, 18 തീയതികളിലാണ് പെരുന്നാൾ.

ഇന്നും നാളെയും വൈകുന്നേരം ഏഴിന് സന്ധ്യാനമസ്കാരവും 17ന് നെന്മാറ ക്നാനായ പള്ളിയിൽനിന്നും സെന്ററിലേക്ക് രാവിലെ 8.30ന് കാൽനട തീർഥയാത്ര നടത്തും.നെന്മാറ, കയറാടി, കാന്തളം, കാക്കഞ്ചേരി, മംഗലംഡാം തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസികൾ തീർഥയാത്രയിൽ പങ്കെടുക്കും.18ന് തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്തനാസിയോസിന്റെ പ്രധാന കാർമികത്വത്തിൽ കുർബാനയും റാസയുമുണ്ടാകും.