+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാ കാർഷികമേളയ്ക്ക് തുടക്കമായി

പാലക്കാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന പദ്ധതി പ്രകാരം മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ജില്ല കാർഷികമേള കെ.കൃഷ്ണൻ കുട്ടി എംഎൽഎയുടെ അധ്യക്ഷതയി
ജില്ലാ കാർഷികമേളയ്ക്ക് തുടക്കമായി
പാലക്കാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന പദ്ധതി പ്രകാരം മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ജില്ല കാർഷികമേള കെ.കൃഷ്ണൻ കുട്ടി എംഎൽഎയുടെ അധ്യക്ഷതയിൽ പാലക്കാട് എംപി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നയപരമായ മാറ്റങ്ങളിലൂടെ മാത്രമേ കാർഷിക വളർച്ച സാധ്യമാകൂ എന്ന് എം.ബി രാജേഷ് എംപി പറഞ്ഞു. കർഷകനെ സഹായിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ യഥാർഥ കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കേരളത്തിൽ കർഷകൻ വായ്പയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കും ആശ്രയിക്കുന്നത് സഹകരണമേഖലയിലെ ധനകാര്യ സ്‌ഥാപനങ്ങളെയാണ്.

സഹകരണ മേഖല തകർന്നാൽ കൃഷിയും തകരും. കർഷകന് കാർഷിക മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും ആധുനിക കൃഷി രീതികൾ പരിചയപ്പെടാനും കാർഷികമേള സഹായിക്കുമെന്നും എംപി ഉദഘാടന സമ്മേളനത്തിൽ പറഞ്ഞു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ‘പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന’യുടെ ഭാഗമായാണ് രണ്ട് ദിവസത്തെ കാർഷിക മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് മണ്ണ്–ജല സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള കാർഷിക പ്രദർശനങ്ങൾ, കർഷക–ശാസ്ത്രജ്‌ഞ മുഖാമുഖം, കാർഷിക സെമിനാർ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിയിൽ കെ.വി വിജയദാസ് എംഎൽഎ, മറ്റു ത്രിതല പഞ്ചായത്ത് ഭാരവാഹികളായ എം.പി ബിന്ദു, മുരുകദാസ്, കെ.ആർ ഗിരിജ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.പി ശോഭ, ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ.എക്–സ് ജെസ്സി എന്നിവർ പങ്കെടുത്തു.