+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രദർശന–വിപണന സ്റ്റാളുകൾ സജീവം

പാലക്കാട്: നഗരസഭ ടൗൺഹാളിൽ നടക്കുന്ന കാർഷിക മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ തയ്യാറാക്കിയിട്ടുള്ള പ്രദർശന–വിപണന സ്റ്റാളുകൾ ഉത്പ്പന്ന വൈവിധ്യങ്ങളാൽ ശ്രദ്ധേയമാകുന്നു. ‘ആത്മ’ കാർഷിക വികസന കേന്ദ്രം, കൃഷി
പ്രദർശന–വിപണന സ്റ്റാളുകൾ സജീവം
പാലക്കാട്: നഗരസഭ ടൗൺഹാളിൽ നടക്കുന്ന കാർഷിക മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ തയ്യാറാക്കിയിട്ടുള്ള പ്രദർശന–വിപണന സ്റ്റാളുകൾ ഉത്പ്പന്ന വൈവിധ്യങ്ങളാൽ ശ്രദ്ധേയമാകുന്നു. ‘ആത്മ’ കാർഷിക വികസന കേന്ദ്രം, കൃഷി വകുപ്പ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, മണ്ണ്–ജലം സംരക്ഷണ വകുപ്പ്, ഐ.ആർ.ടി.സി മുണ്ടൂർ, സോയിൽ സർവെ, ഫാം ഇൻഫർമേഷൻ ബ്യുറോ, കുഴൽമന്ദം ബ്ലോക്ക് എന്നിവരാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. ഗ്രോ ബാഗ് , പച്ചക്കറി തൈകൾ, ജൈവ പച്ചക്കറികൾ, നീർത്തട മോഡൽ , കിണർ റീചാർജിങ്, ബയോഗാസ് പ്ലാന്റ്, മണ്ണിര കംപോസ്റ്റ്, സൂക്ഷ്മ കൃഷിക്ക് വെള്ളം എത്തിക്കുന്ന കൃഷി ഉപകരണങ്ങൾ, ഇക്കോ ഷോപ്പ് എന്നിവകൂടാതെ വിവിധയിനം മണ്ണിനങ്ങൾ, പച്ചക്കറിയിൽ നിന്നുള്ള മൂല്യവർധിത ഉത്പ്പന്നങ്ങൾ, കൊണ്ടാട്ടം, ആയുർവേദ മരുന്നുകൾ, ഗാർഹിക നിർമാണ വസ്–തുക്കൾ, വിവിധയിനം വിത്തുകൾ, കാർഷിക പ്രസിദ്ധീകരണങ്ങൾ, കീടനാശിനികൾ, വളങ്ങൾ, എന്നിവയും പ്രദർശനത്തിനുണ്ട്.

തച്ചനാട്ടുകാര ഫാർമേഴ്–സ് പ്രൊഡ്യുസർ കമ്പനി (ടാപ്–കോ) യുടെ ജൈവവളം വിതരണം ചെയ്യുന്നതിനുള്ള വാഹനം, ചക്കപ്പഴം കൊണ്ടുള്ള ഭക്ഷണ വൈവിധ്യങ്ങൾ വിൽക്കുന്ന ചക്കവണ്ടി, ജൈവകൃഷിയിലൂടെ സുമതി സുരേഷ് എന്ന കർഷക ഒറ്റ ചുവട്ടിൽ വിളയിച്ച 45 കി.ഗ്രാം ഭാരമുള്ള മരച്ചീനി എന്നിവ മേളയിൽ കൗതുകമുണർത്തുന്നുണ്ട്.