+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഞ്ഞിരപ്പുഴ ഡാമിനു ശാപമോക്ഷമാകുന്നു;പതിനഞ്ചുകോടി പദ്ധതിക്ക് അംഗീകാരം

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ ശാപമോക്ഷത്തിനായി പതിനഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. 1985–ൽ താത്കാലിക കമ്മീഷനിംഗ് മാത്രം നടത്തി നിലവിൽ അധഃപതനത്തിന്റെ വക്കിലെത്തി നില്ക്കുന്ന കാഞ്ഞിരപ്പുഴ
കാഞ്ഞിരപ്പുഴ ഡാമിനു ശാപമോക്ഷമാകുന്നു;പതിനഞ്ചുകോടി പദ്ധതിക്ക് അംഗീകാരം
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ ശാപമോക്ഷത്തിനായി പതിനഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. 1985–ൽ താത്കാലിക കമ്മീഷനിംഗ് മാത്രം നടത്തി നിലവിൽ അധഃപതനത്തിന്റെ വക്കിലെത്തി നില്ക്കുന്ന കാഞ്ഞിരപ്പുഴ ഡാമിന് സർക്കാരിന്റെ പുതിയ പദ്ധതി ആശ്വാസമേകും.

പതിനഞ്ചുകോടി രൂപയിൽ അത്യാവശ്യ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നല്കുക. നിർമാണകാലം മുതൽ ഉണ്ടായ എറ്റവും വലിയ അപാകതയായ ഡാമിനകത്തെ ചോർച്ച പരിഹരിക്കുന്നതിനു ഉന്നതതല സംഘത്തെ നിയോഗിച്ചു അടയ്ക്കും.

രണ്ടാംഘട്ടമായി ഡാമിലെ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തും. ഇതിനായി ആധുനിക സജ്‌ജീകരണങ്ങൾ ഉപയോഗിക്കും. ഡാമിന്റെയും സഞ്ചാരികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൂർണ വൈദ്യുതീകരണവും നടത്തും.

ഡാമിനകത്തെ അനധികൃത സാമൂഹ്യവിരുദ്ധപ്രവർത്തനം ഒഴിവാക്കുന്നതിനു ചുറ്റുമതിൽ നിർമിക്കും. ഇതിനു പുറമേ ഉദ്യാനനവീകരണത്തിനായി ടൂറിസംവകുപ്പ് 18 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെയും ഡാമിന്റെയും നവീകരണപ്രവർത്തനങ്ങൾപൂർത്തിയാകും. കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ പ്രവർത്തനംകൊണ്ടാണ് ഇത്രയും വലിയ പദ്ധതി കാഞ്ഞിരപ്പുഴയ്ക്ക് ലഭിക്കുന്നത്.

മൂന്നുഘട്ടമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് നിർദേശം. ഡാമിന്റെ കൂടി നവീകരണം നടക്കുന്നതോടെ കാഞ്ഞിരപ്പുഴയ്ക്ക് ടൂറിസം ഭൂപടത്തിൽ മികച്ച സ്‌ഥാനം നേടാനാകും. കാഞ്ഞിരപ്പുഴ വികസനത്തോടൊപ്പം തന്നെ പ്രദേശത്തിന്റെ മുഖച്്ഛായയും ഇതോടെ മാറും. പുതിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വിനോദസഞ്ചാരികളുടെ വരവും വർധിക്കും.