+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാറക്കളം–പാലത്തുള്ളി റോഡിൽ ഗർത്തം; വാഹനസഞ്ചാരത്തിനു ഏറെ ദുരിതം

ചിറ്റൂർ: പാറക്കളം–പാലത്തുള്ളി റോഡിലുണ്ടായ വൻഗർത്തം വാഹന സഞ്ചാരത്തിനു ദുരിതമായി. രാത്രികാലത്ത് ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾ ഗർത്തത്തിൽ താഴന്നിറങ്ങി മറിയുന്നതു പതിവാണ്. എതിരേ വരുന്ന വാഹനങ്ങളുടെ
പാറക്കളം–പാലത്തുള്ളി റോഡിൽ ഗർത്തം; വാഹനസഞ്ചാരത്തിനു ഏറെ ദുരിതം
ചിറ്റൂർ: പാറക്കളം–പാലത്തുള്ളി റോഡിലുണ്ടായ വൻഗർത്തം വാഹന സഞ്ചാരത്തിനു ദുരിതമായി. രാത്രികാലത്ത് ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾ ഗർത്തത്തിൽ താഴന്നിറങ്ങി മറിയുന്നതു പതിവാണ്. എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചംമൂലം ഗർത്തം തിരിച്ചറിയാനാകാതെയാണ് അപകടമുണ്ടാകുന്നത്.

പാലത്തുള്ളി ഭാഗത്തുനിന്നും നഗരസഭാ കാര്യാലയത്തിലേക്കും ചിറ്റൂരിലേക്കും ദൂരക്കുറവാണെന്നതിനാൽ വാഹനങ്ങൾ കൂടുതലായും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഈ വഴയിൽ റോഡുനിർമിച്ചശേഷം പുനർനിർമാണം നടന്നിട്ടില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.റോഡിന്റെ ശോച്യാവസ്‌ഥമൂലം ഇരുചക്രവാഹനത്തിനു പിറകിൽ സഞ്ചരിച്ച സഞ്ചരിച്ച സ്ത്രീക്ക് ബൈക്ക് ഗർത്തത്തിൽ ചാടിയതോടെ താഴെവീണു പരിക്കേറ്റിരുന്നു. മറ്റു നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.