+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽമണ്ഡപത്ത് വൻ അഗ്നിബാധ: ആറോളം വീടുകൾ കത്തിനശിച്ചു

പാലക്കാട്:നഗരത്തിൽവൻ അഗ്നിബാധയെത്തുടർന്ന് വീടുകൾ കത്തിനശിച്ചു. കോയമ്പത്തൂർ റോഡിൽ കൽമണ്ഡപം മുനിസിപ്പൽ ലൈനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ തീപ്പി ടുത്തമുണ്ടായത്. ശുചീകരണത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ
കൽമണ്ഡപത്ത് വൻ അഗ്നിബാധ: ആറോളം വീടുകൾ കത്തിനശിച്ചു
പാലക്കാട്:നഗരത്തിൽവൻ അഗ്നിബാധയെത്തുടർന്ന് വീടുകൾ കത്തിനശിച്ചു. കോയമ്പത്തൂർ റോഡിൽ കൽമണ്ഡപം മുനിസിപ്പൽ ലൈനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ തീപ്പി ടുത്തമുണ്ടായത്. ശുചീകരണത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലെ ആറോളം വീടുകൾ പൂർണ്ണമായും കത്തിനശി ക്കുകയായിരുന്നു. സംഭവസമയത്ത് വീടുകളിലെ താമസക്കാരെല്ലാം ജോലിക്കും മറ്റുമായി പുറത്തുപോയ സമയമായതിനാൽ ആളപായ ങ്ങളൊന്നുമുണ്ടായില്ല. വീടിനകത്തുള്ള സാമഗ്രികളും വസ്ത്രങ്ങളും പൂർണ്ണമായും കത്തിന ശിക്കുകയായിരുന്നു. സംഭവമറി ഞ്ഞെത്തിയ വീടുകളിലെ താമസക്കാർക്ക് സംഘടനാപ്രവർത്തകരും സാമൂഹ്യസ്നേഹികളും വസ്ത്രങ്ങളും മറ്റും നൽകുകയായിരുന്നു. മുൻസിപ്പൽ ലൈനിൽ കൽമണ്ഡപം റോഡിലേക്കും മണലി റോഡിലേക്കുമായി നിരവധി വീടുകളാണുള്ളത്. ഇതിൽ മണലി റോഡിലേക്കുള്ള വീടുകളാണ് കത്തിയമർന്നത്. വിവരമറിഞ്ഞ് പാലക്കാട് യൂണിറ്റിൽ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. വർഷങ്ങളായി നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ തൊഴിലാളികളാണിവർ. ഇവരിൽ പലർക്കും സർക്കാർ സൗജന്യമായി വീടുനൽകിയിട്ടുണ്ടെങ്കിലും കുറച്ചുപേർ ഇപ്പോഴും കാലപ്പഴക്കമുള്ള ഇവിടത്തെ വീടുകളിൽ തന്നെയാണ്.തീപ്പിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. നഗരത്തിൽ വേനൽക്കാലമായതോടെ അടിക്കടിയുണ്ടാകുന്ന തീപ്പിടുത്തങ്ങൾ ജനവാസ മേഖലകളെയും അഗ്നിശമന രക്ഷാസേനകളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.