+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രദേശികചരിത്രപഠന കോൺഗ്രസ്

പത്തനംതിട്ട : ജവഹർ ബാലജനവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി തിരുനിഴൽമാല എന്ന പേരിൽ പ്രാദേശിക ചരിത്ര പഠന കോൺഗ്രസ് സം
പ്രദേശികചരിത്രപഠന കോൺഗ്രസ്
പത്തനംതിട്ട : ജവഹർ ബാലജനവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി തിരുനിഴൽമാല എന്ന പേരിൽ പ്രാദേശിക ചരിത്ര പഠന കോൺഗ്രസ് സംഘടിപ്പിക്കും. 18നു രാവിലെ പത്തു മുതൽ ആറന്മുള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. മത്സരം വ്യക്‌തിഗതമായിരിക്കും.

സ്വന്തമായി എഴുതിയ പ്രാദേശിക ചരിത്രമാണ് മത്സരത്തിൽ ഉൾപ്പെടുത്തുക. രചനകൾ ശാസ്ത്രീയ ചരിത്ര രചനയുടെ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഒരു ഗൈഡിന്റെ സഹായമുണ്ടായിരിക്കുന്നത് നല്ലത്. രചനകൾ 15 പേജിൽ കവിയരുത്. ജില്ലാതല പ്രാദേശിക ചരിത്ര രചന മത്സരത്തിൽ പങ്കെടുത്തവർക്ക് ആ രചനകൾ മത്സരത്തിനായി സമർപ്പിക്കാം. മത്സരദിവസം രാവിലെ പത്തിനു മുമ്പായി രചനകൾ സമർപ്പിച്ചിരിക്കണം.മികച്ച രചനകൾ ചേർത്ത് പുസ്തകം പ്രസിദ്ധീകരിക്കും.മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്ത ചരിത്ര ഗവേഷകരുടെ നേതൃത്വത്തിൽ ചരിത്ര രചനാ പരിശീലനം നൽകും. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.ഒരു സ്കൂളിൽനിന്ന് രണ്ട് വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് എസ്. പ്രേം (കോ–ഓർഡിനേറ്റർ 9446911710) മാത്യൂസൺ പി. തോമസ് (കൺവീനർ 9447256681).