+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈവകരുതൽ വിശ്വാസത്തിന്റെ അടിസ്‌ഥാനം: മാർ സ്തേഫാനോസ്

മാരാമൺ: ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാ കുമ്പോൾ തകർന്നുപോകാതെ എന്നെ കരുതുന്ന ദൈവം ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ് ഉണ്ടാകേണ്ടതെന്ന് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ. മാരാമൺ കൺ
ദൈവകരുതൽ വിശ്വാസത്തിന്റെ അടിസ്‌ഥാനം: മാർ സ്തേഫാനോസ്
മാരാമൺ: ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാ കുമ്പോൾ തകർന്നുപോകാതെ എന്നെ കരുതുന്ന ദൈവം ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ് ഉണ്ടാകേണ്ടതെന്ന് ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നഷ്‌ടങ്ങളും വേദനകളും ഉണ്ടാകുമ്പോൾ ധൈര്യം നഷ്‌ടപ്പെ ടാതെ ദൈവത്തിൽ ആശ്രയിച്ചാണ് ജീവിക്കേണ്ടത്. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിന് പ്രത്യേകം ഉദ്ദേശ്യമുണ്ടെന്ന് മനസിലാക്കണം. യേശുവിനെ കേൾക്കാനും മനസിലാക്കാനും ഒരുപക്ഷേ ഇത്തരം പ്രതിസന്ധികളിലൂടെയായിരിക്കും കഴിയുകയെന്നും എപ്പിസ്കോപ്പ പറഞ്ഞു. ക്രിസ്തുവിനെ അനുഭവിക്കുന്ന പൗലോസിനെപോലെയാ യിരിക്കണം വിശ്വാസികൾ ജീവിക്കേണ്ടത്. ജീവിതത്തിൽ എല്ലാം ഉണ്ടെന്നും വിശ്വസിക്കുന്ന ആധുനിക സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്തിനാണ് ദേവാലയത്തിൽ പോകുന്നത് എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും വർധിക്കുകയാണ്. ’’ നീ നിൽക്കുമ്പോൾ തന്നെ വീഴാതിരിക്കാൻ ശ്രദ്ധിക്കണ മെന്നും വേദപുസ്തകം ഓർമപ്പെ ടുത്തു ന്നു’’. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം കരങ്ങൾ കൊണ്ട് പരിഹാരം കാണാൻ ശ്രമിക്കാതെ ദൈവത്തിൽ നിന്ന് അവയക്കു പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊടുങ്കാറ്റും കഷ്‌ടപ്പാടുകളും കണ്ട് ഭീരുവിനെപ്പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടരുത്. ധൈര്യപ്പെട്ടു ജീവിക്കണം. എന്റെ ദൈവം എന്നോടു കൂടെയുണ്ട് എന്നതാണ് ധൈര്യപ്പെടുത്തലി ന്റെ പിന്നിലുള്ളതെന്നും എപ്പിസ്ക്കോപ്പ പറഞ്ഞു. അസാധ്യമായ തിനെ യെല്ലാം സാധ്യമാക്കുകയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്നവാണ് ദൈവം. ക്രിസ്തുവിന്റെ മുറിവുകൾ ക്രിസ്തീയ സഭയിലെ മുറിവുക ളാണ്.

സ്വന്തം ശിഷ്യരിൽ ചിലരും വിശ്വാസികളും ദുഃഖവെള്ളിയാഴ്ച യുടെ തലേന്ന് തള്ളിപ്പറയുകയും ക്രൂരമായി പരിഹസിക്കുകയും ചെയ്തിട്ടും വിയർപ്പുതുള്ളികൾ രക്‌തതുള്ളികളായി മാറിയപ്പോഴും ക്രിസ്തു നമുക്കു വലിയ പ്രതീക്ഷ നൽകി. പിതാവായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു അത്. . ഈ വിശ്വാസമാണ് ക്രിസ്തീയ സമൂഹത്തിൽ ഉണ്ടാകേണ്ടതെന്നും ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ പറഞ്ഞു. യോഗത്തിൽ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.