+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓൺലൈൻ ബോധവത്കരണ സെമിനാർ

പത്തനംതിട്ട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഓൺലൈൻ ബോധവത്കരണ സെമിനാർ നടത്തും. പ്രസ് ക്ലബിന് സമീപം ചൈൽഡ് ലൈൻ ട്രെയിനിംഗ് സെന്ററിൽ 15ന് രാവ
ഓൺലൈൻ ബോധവത്കരണ സെമിനാർ
പത്തനംതിട്ട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഓൺലൈൻ ബോധവത്കരണ സെമിനാർ നടത്തും. പ്രസ് ക്ലബിന് സമീപം ചൈൽഡ് ലൈൻ ട്രെയിനിംഗ് സെന്ററിൽ 15ന് രാവിലെ 10നാണ് സെമിനാർ. ദിവാസ്വപ്ന പ്രകൃതം, മസ്തിഷ്ക തളർവാതം, മാനസിക വളർച്ചക്കുറവ്, ബഹുവൈകല്യങ്ങൾ എന്നിവ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി നിയമപരമായ രക്ഷകർതൃത്വം നിരാമയ ആരോഗ്യ ഇൻഷ്വറൻസ് എന്നിവയിലാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക്: 0468 2224375, 2224385.