+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേത്ര ചികിത്സാ ക്യാമ്പ് നാളെ

അത്തിക്കയം: കാഴ്ച നേത്രദാനസേനയുടെ ആഭിമുഖ്യത്തിൽ 73–ാമത് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നാളെ രാവിലെ പത്തു മുതൽ ഒന്നുവരെ നാറാണംമൂഴി പഞ്ചായത്ത് ഹാളിൽ നടക്കും. നാറാണംമൂഴി ഗ്രാമപഞ
നേത്ര ചികിത്സാ ക്യാമ്പ് നാളെ
അത്തിക്കയം: കാഴ്ച നേത്രദാനസേനയുടെ ആഭിമുഖ്യത്തിൽ 73–ാമത് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നാളെ രാവിലെ പത്തു മുതൽ ഒന്നുവരെ നാറാണംമൂഴി പഞ്ചായത്ത് ഹാളിൽ നടക്കും.

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ എല്ലാവിധ നേത്രരോഗങ്ങളും സൗജന്യമായി പരിശോധിച്ച് ചികിത്സ നിർദേശിക്കുന്നതോടൊപ്പം ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയമാക്കും. സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിൽ പരിശോധന നടത്തുന്നത്.

ഐഒഎൽ ആവശ്യമുള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തി കണ്ണിൽ ലെൻസ് വയ്ക്കും. രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറി റോഷൻ റോയി മാത്യു അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പ്രസംഗിക്കും.