മാതമംഗലം: കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഏഴാം ചരമവാർഷികത്തിന്റെ ഭാഗമായി മാതമംഗലം രാഗലയം കലാക്ഷേത്രം സ്മൃതി സംഗമം സംഘടിപ്പിച്ചു.
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ ഉദ്ഘാടനം ചെയ്തു. ഗിരീഷ് പുത്തഞ്ചേരി അവാർഡ് ജേതാവ് രാമകൃഷ്ണൻ കണ്ണോം പുത്തഞ്ചേരി സ്മൃതി ഭാഷണം നടത്തി. കലാക്ഷേത്രം ഡയറക്ടർ രമേശൻ പെരിന്തട്ട അധ്യക്ഷത വഹിച്ചു.
നാരായണൻ വാഴക്കോട്, പി.വി.ഗണേശൻ, കെ. കമലാക്ഷൻ എന്നിവർ പ്രസംഗിച്ചു. പി.വി. മേഘ സ്വാഗതവും തുഷാര ഭാസ്കരൻ നന്ദിയും പറഞ്ഞു. സി.വി.ദർശന, സൗപർണിക, എസ്.വി.ദയ, സേതു തുടങ്ങിയവർ പുത്തഞ്ചേരിയുടെ ഗാനങ്ങൾ ആലപിച്ചു.