തടിക്കടവ്: തടിക്കടവ് ദേശത്തിനെക്കുറിച്ചും ചുറ്റുപാടുമുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ആരംഭകാലം മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് തടിക്കടവ് ഗവ. ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയാറാക്കിയ "കഥപറയും കടവ്' എന്ന ചരിത്രപുസ്തകം കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കെ.വി. ബാബു യുപി സ്കൂൾ മുഖ്യാധ്യാപകൻ എം. ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്തു.
കുട്ടികൾക്കും മുതിർന്നവർക്കും പഴയകാല ചരിത്രം പഠിക്കുന്നതിനൊപ്പം പ്രദേശത്തുണ്ടായ വളർച്ചയും മനസിലാക്കുന്നതിനാണ് ഇങ്ങനെയൊരു പുസ്തകം തയാറാക്കിയതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
തളിപ്പറന്പ് ഡിഇഒ ബാലചന്ദ്രൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മനു തോമസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ.എസ്. ബിജു, എസ്എംസി പ്രസിഡന്റ് പി.പി. ഷാജി, സിആർസി കോ-ഓർഡിനേറ്റർ കെ.വി. ഖദീജ, മദർ പിടിഎ പ്രസിഡന്റ് ബിന്ദു അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ. രമേശൻ, സ്കൂൾ ലീഡർ ആൽബർട്ട് സജി, മുഖ്യാധ്യാപകൻ എ.കെ. ജയരാജ്, സ്റ്റാഫ് സെക്രട്ടറി കെ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.