+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​രി​യാ​നം ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ തി​രു​നാ​ൾ 17 മു​ത​ൽ

പെ​രു​ന്പ​ട​വ്: വെ​ള്ള​രി​യാ​നം ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​
വെ​ള്ള​രി​യാ​നം  ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ  തി​രു​നാ​ൾ 17 മു​ത​ൽ
പെ​രു​ന്പ​ട​വ്: വെ​ള്ള​രി​യാ​നം ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​വും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നൊ​വേ​ന​യും 17 മു​ത​ൽ 26 വ​രെ ന​ട​ക്കും. 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, നാ​ലി​ന് കൊ​ടി​യേ​റ്റ്. തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു മു​ല്ല​പ്പ​ള്ളി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. 4.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. ജോ​ർ​ജ് ചി​റ​യി​ൽ.
18 മു​ത​ൽ 24 വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് പു​തി​യാ​കു​ന്നേ​ൽ, ഫാ. ​ജോ​സ​ഫ് പൊ​ട്ട​നാ​നി​യി​ൽ, ഫാ. ​ഷോ​ബി കോ​ണ​ത്ത്, ഫാ. ​ജോ​ൺ​സ​ൺ വേ​ങ്ങ​പ്പറ​ന്പി​ൽ, ഫാ. ​പോ​ൾ പു​ലി​മ​ല​യി​ൽ, ഫാ. ​ജോ​സ​ഫ് റാ​ത്ത​പ്പ​ള്ളി​ൽ, ഫാ. ​ജോ​സ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വൈ​കു​ന്നേ​രം നാ​ലി​ന് പു​തു​താ​യി നി​ർ​മി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ ക​ട്ടി​ല​വ​യ്പ്പ്. 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. അ​ല​ക്സ് താ​രാ​മം​ഗ​ലം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് കാ​ക്ക​മ​റ്റ​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി എ​ട്ടി​നു സ്നേ​ഹ​വി​രു​ന്ന്, ശി​ങ്കാ​രി​മേ​ളം, ഫ​യ​ർ​ബാ​ൻ​ഡ്, ചെ​ണ്ട​മേ​ളം. 8.30ന് ​മെ​ഗാ​ഷോ.
സ​മാ​പ​ന​ദി​ന​മാ​യ 26ന് ​രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​തോ​മ​സ് മേ​ൽ​വെ​ട്ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, 10.30ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്.