+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​പ്പു​ല്ലി​ലേ​ക്കൊരു പ​ഠ​ന​യാ​ത്ര

ആ​ല​ക്കോ​ട്: മ​ല​ബാ​ർ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത്ത​ൻ​പാ​റ കു​ട്ടി​പ്പു​ല്ലി​ലേ​ക്ക് പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​
കു​ട്ടി​പ്പു​ല്ലി​ലേ​ക്കൊരു പ​ഠ​ന​യാ​ത്ര
ആ​ല​ക്കോ​ട്: മ​ല​ബാ​ർ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത്ത​ൻ​പാ​റ കു​ട്ടി​പ്പു​ല്ലി​ലേ​ക്ക് പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ പൈ​ത​ൽ​മ​ല​യു​ടെ താ​ഴ്‌വ​ര​യി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​ട്ടി​പ്പു​ല്ല് അ​ടു​ത്തി​ടെ മ​ല​ബാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ പ്ര​ദേ​ശ​മാ​ണ്.
പാ​ല​ക്ക​യം​ത​ട്ടു​പോ​ലെ മ​നോ​ഹ​ര​വും പൈ​ത​ൽ​മ​ല​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ​തു​മാ​യ പ്ര​ദേ​ശ​മാ​ണ് കു​ട്ടി​പ്പു​ല്ല്. പൈ​ത​ൽ​മ​ല ഭാ​ഗി​ക​മാ​യി കാ​ണാ​മെ​ന്ന​തും കു​ട​കു​മ​ല​നി​ര​ക​ളു​ടെ​യും കോ​ട​മ​ഞ്ഞി​ന്‍റെ​യും കാ​ണാ​ക്കാ​ഴ്ച​ക​ൾ കു​ട്ടി​പ്പു​ല്ലി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കു​ന്ന​തും കു​ട്ടി​പ്പു​ല്ലി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളി​ലേ​ക്കു വി​ര​ൽ​ചൂ​ണ്ടു​ന്നു.
ചെ​ന്പേ​രി​യി​ൽ നി​ന്നും കു​ടി​യാ​ൻ​മ​ല വ​ഴി​യും ക​രു​വ​ഞ്ചാ​ലി​ൽ നി​ന്നും പാ​ത്ത​ൻ​പാ​റ വ​ഴി​യും ന​ര​യ​ൻ​ക​ല്ല് ത​ട്ടി​ലെ​ത്തി അ​വി​ടെ നി​ന്നും കു​ട്ടി​പ്പു​ല്ലി​ലേ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ എ​ത്താം.
മ​ല​ബാ​ർ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ഠ​ന​യാ​ത്ര നാ​ഗ്പൂ​ർ ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ പി.​സി. ബാ​സി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​നോ​യി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദീ​പു ജോ​ൺ, ചാ​ക്കോ പു​തി​യ​പ​റ​ന്പി​ൽ, ബെ​ന്നി ആ​ന്‍റ​ണി, ബെ​ന്നി​ച്ച​ൻ കൊ​ച്ചു​പു​ര​യി​ൽ എ​ന്നി​വ​ർ പ​ഠ​ന​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
കു​ട്ടി​പ്പു​ല്ല് ടൂ​റി​സം കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് വി​ക​സ​ന​സ​മി​തി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.