+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വീ​ക​രി​ച്ച വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​വും കു​രി​ശ​ടി​യു​ം കൂ​ദാ​ശ ചെയ്തു

വി​തു​ര: വി​ശ്വാ​സി​ക​ളു​ടെ നി​റ സാ​ന്നി​ധ്യ​ത്തി​ൽ ന​വീ​ക​രി​ച്ച വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ​യും വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ കു​രി
ന​വീ​ക​രി​ച്ച വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെ​ന്‍റ് തോ​മ​സ്  ദേ​വാ​ല​യ​വും കു​രി​ശ​ടി​യു​ം കൂ​ദാ​ശ ചെയ്തു
വി​തു​ര: വി​ശ്വാ​സി​ക​ളു​ടെ നി​റ സാ​ന്നി​ധ്യ​ത്തി​ൽ ന​വീ​ക​രി​ച്ച വേ​ളാ​ങ്ക​ണ്ണി ന​ഗ​ർ സെന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ​യും വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ കു​രി​ശ​ടി​യു​ടെ​യും കൂ​ദാ​ശ ന​ട​ന്നു.
കൂദാശ കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബ​സേലി​യോ​സ് ക്ലീമിസ് കാ​തോ​ലി​ക്കാ ബാ​വ​യും തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സും നേതൃത്വം നൽകി. കൂ​ദാ​ശ​യ്ക്കു ശേ​ഷം ക​ർ​ദിനാ​ളിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ദ്യ കു​ർ​ബാന സ്വീ​ക​ര​ണം ന​ട​ന്നു.
കൂ​ദാ​ശയ്ക്കു ശേഷം നടന്ന പൊതു ച​ട​ങ്ങി​ൽ കെ.​എ​സ്. ശ​ബ​രീ​നാ​ഥൻ എം​എ​ൽ​എ, ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​ണി കെ. ​അ​ല​ക്സ്, ആ​നി​മേ​റ്റ​ർ സിസ്റ്റർ​ആ​ൽ​ഫി​ൻ, ട്ര​സ്റ്റി സ​ജി ജേ​ക്ക​ബ് സെ​ക്ര​ട്ട​റി ഷാ​ജി ക​ള​ക്കു​ടി​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും.
വൈ​കി​ട്ടു അ​ഞ്ചി​നു ജ​പ​മാ​ല,സ​ന്ധ്യാ ന​മ​സ്കാ​രം, തു​ട​ർ​ന്നു മു​ൻ വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ ആ​ന്നി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാന, 6.45 നു ​കൊ​ടി​യി​റ​ക്ക്,സ​മാ​പ​ന ആ​ശീ​ർ​വാ​ദം.