ആര്യനാട്: പേരൂർക്കട ലോ അക്കാഡമി ലോ കോളജിന്റെ പുറന്പോക്കു ഭൂമി പിടിച്ചെടുത്ത നടപടി പോലെ വിവിധ ഏജൻസികളും സ്വകാര്യ വ്യക്തികളും അനധികൃതമായി കൈവശം വച്ചിട്ടുള്ള മുഴുവൻ പുറന്പോക്കു ഭൂമിയും കണ്ടെത്തുവാൻ ശ്രമം ഉണ്ടാകണമെന്ന് മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഈ മാസം 28ന് നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ (ബികെഎംയു) സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായി ആര്യനാട്ട് സംഘടിപ്പിച്ച സംസ്ഥാനതല സമര പ്രചരണജാഥയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ പള്ളിച്ചൽ വിജയൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.കെ. കൃഷ്ണൻ, വൈസ് ക്യാപ്റ്റൻ കെ.ഡി. മോഹനൻ, ഡയറക്ടർ പി. സുഗതൻ, ജി.ആർ. അനിൽ, ജെ. വേണുഗോപാലൻ നായർ, മീനാങ്കൽ കുമാർ, വിതുര സദാശിവൻ, എം.എസ്. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.