കഴക്കൂട്ടം:പമ്പ് സെറ്റ് നന്നാക്കാൻ ഇറങ്ങവെ കാൽവഴുതി കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കാട്ടായികോണം കളരിക്കൽ വീട്ടിൽ ബിനുലാൽ ആണ് കാട്ടായികോണം പട്ടാരി ക്ഷേത്രത്തിന് സമീപമുള്ള ശ്രീകണ്ഠൻ എന്നയാളുടെ കിണറ്റിൽ വീണത്. പമ്പ് കേടായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ പമ്പ് നന്നാക്കാനായി 60 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുമ്പോൾ തൊടിയുടെ ഭാഗം അടർന്ന് കാൽവഴുതി ബിനുലാൽ കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ്കഴക്കൂട്ടം ടെക്നനോപാർക്കിലെ ഫയർഫോഴ്സിലെഫയർമാൻമാരായ,വി.പി.മധു, സന്തോഷ്,ശ്രീകുമാർ,അരുൺ,ഹാമിൾട്ടൻ, അനീഷ്, സനൽതുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിബിനുലാലിനെ കരയ്ക്കെത്തിച്ചു
.കാലിനു പരിക്കേറ്റ ബിനുലാലിനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു
.കാലിനു പരിക്കേറ്റ ബിനുലാലിനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു