+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവിനെ വെ​ട്ടിപ്പരിക്കേൽപ്പിച്ച ഭാര്യാപിതാവ് പി​ടി​യി​ൽ

കാ​ട്ടാ​ക്ക​ട: മ​ല​യം ഇ​ട​യ്ക്കോ​ട് കു​റ്റി​ൻ​പു​റം മാ​ങ്കോ​ട്ടു​കോ​ണം കു​ഴി​വി​ള വീ​ട്ടി​ൽ ബി​നു​വി​നെ (31) ത​ല​യ്ക്കും തു​ട​യി​ലും വെ​ട്ടേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ
യുവാവിനെ വെ​ട്ടിപ്പരിക്കേൽപ്പിച്ച   ഭാര്യാപിതാവ് പി​ടി​യി​ൽ
കാ​ട്ടാ​ക്ക​ട: മ​ല​യം ഇ​ട​യ്ക്കോ​ട് കു​റ്റി​ൻ​പു​റം മാ​ങ്കോ​ട്ടു​കോ​ണം കു​ഴി​വി​ള വീ​ട്ടി​ൽ ബി​നു​വി​നെ (31) ത​ല​യ്ക്കും തു​ട​യി​ലും വെ​ട്ടേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നു​വി​ന്‍റെ ഭാ​ര്യാ പി​താ​വ് പോ​ൾ​നി​ക്സ​നെ (49)മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്ന ബി​നു ഇ​ക്ക​ഴി​ഞ്ഞ ഏഴിന് ​രാ​വി​ലെ ചൂ​ഴാ​റ്റു​കോ​ട്ട​യി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലെ​ത്തി കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഭാ​ര്യാ​പി​താ​വു​മാ​യി ത​ർ​ക്ക​മു​ണ്ടാവു​ക​യും തു​ട​ർ​ന്ന് വെ​ട്ടു​ക​ത്തി കൊ​ണ്ട ് ബി​നു​വി​ന്‍റെ ത​ല​യി​ലും തു​ട​യി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​നു​വി​നെ ശാ​ന്തി​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ എ​സ്ഐ ഷാ​നി​ഫ്, ഗ്രേ​ഡ് എ​സ്ഐ സ​ത്യ​നാ​ഥ​ൻ, സി​പിഒ മാ​രാ​യ സു​രേ​ഷ്, ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൂ​ഴാ​റ്റു​കോ​ട്ട ഭാ​ഗ​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.