ചാത്തന്നൂർ: വീടിനു മുന്നിലെ കിണറ്റിൽ ചാടി യുവതി മരിച്ചു. കൊട്ടിയം ആനക്കുഴികക്കാട് പുത്തൻവീട്ടിൽ സാദിഖിന്റെ ഭാര്യ സജിന (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കൊല്ലത്തു നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് അറിയിച്ചതനുസരിച്ച് കൊല്ലത്തു നിന്നും സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം തഹസീൽദാർ സോമസുന്ദരൻ പിള്ളയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. മൂന്നു വയസുള്ള മകൻ ബിലാൽ. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.