പത്തനാപുരം: പാന്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് കരിക്കത്തിൽ പുത്തൻവീട്ടിൽ അനിയൻകുഞ്ഞ്(48)ആണ് മരിച്ചത്. പട്ടാഴി വടക്കേക്കരയിലെ മൂർത്തിക്കാവിനു സമീപമുള്ള വയലിൽ കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് പാന്പ് കടിയേറ്റത്. അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ താഴത്ത് വടക്ക് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: സൂസമ്മ. മക്കൾ: ജിജോ, ജോബിൻ.