കാട്ടാക്കട: ബൈക്ക് ഓട്ടോയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കാട്ടാക്കട ചന്ദ്രമംഗലം ലാൽ ഭവനിൽ ജസ്റ്റസ് -ലീല ദന്പതികളുടെ മകൻ ജയലാൽ (28) ആണ് മരിച്ചത്. കാട്ടാക്കട ബാലരാമപുരം റോഡിൽ തൂങ്ങാംപാറയ്ക്കടുത്ത് വൈകുന്നരേ അഞ്ചോടെയായിരുന്നു അപകടം. ഉൗരൂട്ടന്പലത്തു നിന്നും വീട്ടിലേയ്കക്കുപോകവെ മുന്നിലൂടെ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി തിരിച്ചപ്പോൾ ഓട്ടോയിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടുകയായിരുന്നു. അവിവാഹിതനായ ജലാൽ ഇലക്ട്രീഷ്യനാണ്. സഹോദരി : ജലജ. മൃതദേഹം സംസ്കരിച്ചു.