കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ അക്ബർ കക്കട്ടിലിന്റെ ചരമ വാർഷിക ദിനമായ 17ന് ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും നടത്തുമെന്ന് അക്ബർ കക്കട്ടിൽ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടി എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.
പ്രഥമ അക്ബർ കക്കട്ടിൽ അവാർഡിന് എൻ.എസ്. മാധവന്റെ പഞ്ച കന്യകകൾ എന്ന കഥാസമാഹാരം തെരഞ്ഞെടുത്തു. ഡോ എം.എം. ബഷീർ ചെയർമാനായ ജൂറിയാണ് പുസ്തകം തെരഞ്ഞെടുത്തത്. അനുസ്മരണ സമ്മേളനത്തിൽ എം.ടി. വാസുദേവൻ നായർ അവാർഡ് നൽകും. എം.പി. വീരേന്ദ്ര കുമാർ അക്ബർ കക്കട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. എം.എം. ബഷീർ അവാർഡ് കൃതി പരിചയപ്പെടുത്തും. കെ.കെ. ലതിക സുഹൃദ്സ്മരണ അർപ്പിക്കും. അക്ബർ കക്കട്ടിലിന്റെ അവാസന കൃതിയായ ഇനി വരില്ല പോസ്റ്റ്മാൻ എന്ന പുസ്തകം വി.എം. ചന്ദ്രന് നൽകി ഖദീജ മുംതാസ് പ്രകാശനം ചെയ്യും.
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ വടകര വില്യാപ്പള്ളി എം.ജെ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ത്രിദിന ക്യാന്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റ് ചെയർമാൻ ശത്രുഘ്നൻ, സെക്രട്ടറി എ.കെ. അബ്ദുൾ ഹക്കിം, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.എസ്. സജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.