+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ജ്ജ് സ​ർ​വീ​സി​നു സ​മ്മ​ർ​ദ​മേ​റു​ന്നു

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ റ​ണ്‍​വേ റീ​കാ​ർ​പ്പ​റ്റിം​ഗുമായി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ മാ​സം ഡി​ജി​സി​എ ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഹ​ജ്ജ് സ​ർ​വീ​സ് അ​നു​മ​തി​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ
ഹ​ജ്ജ് സ​ർ​വീ​സി​നു  സ​മ്മ​ർ​ദ​മേ​റു​ന്നു
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ റ​ണ്‍​വേ റീ​കാ​ർ​പ്പ​റ്റിം​ഗുമായി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ മാ​സം ഡി​ജി​സി​എ ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഹ​ജ്ജ് സ​ർ​വീ​സ് അ​നു​മ​തി​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വ്യോ​മ​യാ​ന മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം ഒ​ന്പ​ത്, 10 തി​യ​തി​ക​ളി​ലാ​ണ് ന​വീ​ക​രി​ച്ച റ​ണ്‍​വേ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) ദ​ക്ഷി​ണ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ മ​നോ​ജ് ബൊ​ക്കാ​ഡെ, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഡ​ൽ​ഹി കേ​ന്ദ്ര​കാ​ര്യ​ല​യ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ഗേ​ഷ് സം​ഗ്, സീ​നി​യ​ർ മാ​നേ​ജ​ർ വി​നോ​ദ് ജ​ഗ്ഗി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധി​ച്ച​ത്.
റീ ​കാ​ർ​പ്പ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യി​ൽ 300,350 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള​ളു​ന്ന എ330 ​ടൈ​പ്പ് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​നു​ള​ള പ്രാ​പ്തി​യു​ണ്ടെ​ന്നാ​ണ് സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​മാ​ന​ത്താ​വ​ള റീ​കാ​ർ​പ്പ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യ റ​ണ്‍​വേ ബ​ല​പ്രാ​പ്തി നേ​ടി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ330 ​ടൈ​പ്പ് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​നു​ള​ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും ഡി​ജി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡി​ജി​സി​എ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ൽ ഈ ​വ​ർ​ഷം ക​രി​പ്പൂ​രി​ൽ നി​ന്ന് ഹ​ജ്ജ് സ​ർ​വീ​സ് സാ​ധ്യ​മാ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ന്പാ​യി നെ​ടു​ന്പാ​ശേ​രി​യി​ൽ ഹ​ജ്ജി​നു വി​മാ​ന ടെ​ൻ​ഡ​ർ വി​ളി​ക്കു​ക​യാ​യി​രു​ന്നു. 9383 അ​ടി​യി​ലാ​ണ് ക​രി​പ്പൂ​ർ റ​ണ്‍​വേ​യു​ള​ള​ത്.
2860 മീ​റ്റ​ർ നീ​ള​വു​മു​ണ്ട്. എ​ന്നാ​ൽ ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 9180 അ​ടി​യും 2800 മീ​റ്റ​ർ നീ​ള​വു​മാ​ണു​ള​ള​ത്. ഇ​വി​ടെ ഹ​ജ്ജി​നു സ​ർ​വീ​സ് അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. എബി330, എബി 320,321 ഇ​ന​ത്തി​ൽ പെ​ട്ട വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ അ​നു​മ​തി. റ​ണ്‍​വേ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന 7500 അ​ടി മാ​ത്ര​മു​ള​ള 1186 നീ​ളു​മു​ള​ള ഗ​യ വി​മാ​ന​ത്താ​വ​ള​ത്തി​നും എ​ബി320 ഇ​ന​ത്തി​ൽ പെ​ട്ട വി​മാ​നം ഹ​ജ്ജി​ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.