കോഴിക്കോട്: കേരള എൻജിഒ യൂണിയൻ 54-ാം ജില്ലാ സമ്മേളനം സമാപിച്ചു. മൂന്നുദിവസത്തെ സമ്മേളനത്തിനു സമാപനം കുറിച്ച് ഇന്നലെ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെന്ററിന് സമീപത്തുനിന്നും ആരംഭിച്ച് മുതലക്കുളം മൈതാനിയിൽ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ സുജാതകൂടത്തിങ്കൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.ഷീജ, സംസ്ഥാന കമ്മറ്റിയംഗം എം.മുരളീധരൻ, പി.സത്യൻ, പി.അജയകുമാർ, ടി.എ.അഷറഫ്, പി.രവീന്ദ്രൻ, പി.പി.സന്തോഷ്, രാജേഷ്.കെ.പി., എം.കെ.നിഷ, എം.കെ.കമല, എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേയർ തോട്ടത്തിൽ രവീന്ദ്രൻ,സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.സുന്ദരരാജൻ എന്നിവർ പ്രസംഗിച്ചു.