+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​മോ​ർ​ച്ച മാ​ർ​ച്ച് ന​ട​ത്തി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​ധാ​ന്യം റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്
യു​വ​മോ​ർ​ച്ച മാ​ർ​ച്ച് ന​ട​ത്തി
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​ധാ​ന്യം റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓഫീസി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. എ​ര​ഞ്ഞി​പ്പാ​ല​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്രവർത്തകരെ താ​ഴെ​സി​വി​ൽ​സ്റ്റേ​ഷ​നി​ലെ ഗേ​യ്റ്റി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. കോ​മ്പൗ​ണ്ടി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് ത​ട​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ സമരക്കാരെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ബീ​ഷ് മാ​റാ​ട് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ടി.​നി​വേ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡന്‍റ് രാ​ഗേ​ഷ്, സെ​ക്ര​ട്ട​റി മ​ഞ്ജു​ഷ, ബി​നീ​ഷ്, വി​ഷ്ണു​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ മാ​ർ​ച്ചി​നെ നേ​രി​ടാ​ൻ ര​ണ്ട് സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​പീ​ര​ങ്കി, ടി​യ​ർ​ഗ്യാ​സ്, ഗ്ര​നേ​ഡ് തു​ട​ങ്ങി സ​ന്നാ​ഹ​ങ്ങ​ളു​മാ​യി വ​ൻ പോ​ലീ​സ് സംഘത്തെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രു​ന്നു.
വ​ട​ക​ര: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തിയ യുവമോർച്ച പ്രവർത്തകരെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​പി​ൻ ബാ​ലു​ശേ​രി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നൂ​പ് രാ​ജ്, സെ​ക്ര​ട്ട​റി എം.​സി. അ​നീ​ഷ്, ര​ഗി​ലേ​ഷ് അ​ഴി​യൂ​ർ, നി​ധി​ൻ അ​റ​ക്കി​ലാ​ട്, സ്വ​രൂ​പ് വ​ട​ക​ര, പ്ര​ദീ​ഷ് മ​ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: താലൂക്ക് സ​പ്ലൈ​ഓ​ഫീ​സി​ലേ​ക്ക് യുവമോർച്ച നടത്തിയ മാ​ർ​ച്ച് ജി​ല്ലാ​വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ബീ​ഷ് ഉ​ണ്ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ൻ​ക​ട്ടി​പ്പാ​റ, സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി, യു​വ മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ലു ഇ​ര​ഞ്ഞി​യി​ൽ, പ്ര​ബീ​ഷ് ചെ​ന്പ്ര, നി​ജു, ബി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.