+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂവന്തുരുത്തിൽ റബർ ഫാക്‌ടറിയിൽ തീ​പി​ടി​ത്തം

കട​​ു​​വാ​​ക്കു​​ളം: പൂ​​വ​​ന്തു​​രു​​ത്ത് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന റ​​ബ​​ർ ഫാ​​ക്്ട​​റി​​യി​​ൽ തീ​​പി​​ടി​​ത്തം. ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും തൊ​​ഴി​​ലാ​​ളി
പൂവന്തുരുത്തിൽ റബർ ഫാക്‌ടറിയിൽ തീ​പി​ടി​ത്തം
കട​​ു​​വാ​​ക്കു​​ളം: പൂ​​വ​​ന്തു​​രു​​ത്ത് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന റ​​ബ​​ർ ഫാ​​ക്്ട​​റി​​യി​​ൽ തീ​​പി​​ടി​​ത്തം. ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടേ​​യും, നാ​​ട്ടു​​കാ​​രു​​ടേ​​യും ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി.
പൂ​​വ​​ന്തു​​രു​​ത്ത്, ക​​ള​​രി​​ക്ക​​ൽ സാ​​ജ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ക​​ള​​രി​​ക്ക​​ൽ റ​​ബേ​​ഴ്സി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.45നാ​​ണ് തീ​​പി​​ടി​​ച്ച​​ത്. ഫാ​​ക്്ട​​റി​​ക്കു​​ള്ളി​​ൽ ന​​ട​​ത്തി​​യ ഗ്രൈ​​ൻ​​ഡിം​​ഗി​​നി​​ടെ തെ​​റി​​ച്ചു വീ​​ണ തീ​​പ്പൊ​​രി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​യ​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. റ​​ബ​​ർ​​വേ​​സ്റ്റ് പൊ​​ടി​​ച്ചു ക​​യ​​റ്റി വി​​ടു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണി​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ഫാ​​ക്്ട​​റി​​ക്കു​​ള്ളി​​ൽ സ്റ്റോ​​ക്ക് ചെ​​യ്തി​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ ക​​യ​​റ്റി വി​​ട്ടി​​രു​​ന്നു ഇ​​തുമൂ​​ലം കൂ​​ടു​​ത​​ൽ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ ഒ​​ഴി​​വാ​​യി.
എ​​ന്നാ​​ൽ ഫാ​​ക്്ട​​റി​​ക്കു​​ള്ളി​​ൽ കി​​ട​​ന്ന അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ​​ക്കു തീപിടിച്ച​​തിനാൽ പു​​ക​​യും പൊ​​ടി​​പ​​ട​​ല​​ങ്ങ​​ളും കൊ​​ണ്ടു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് അ​​ടു​​ത്തെ​​ത്താ​​നാ​​യി​​ല്ല. ക​​ത്തി​​ന​​ശി​​ച്ച ഫാ​​ക്്ട​​റി​​ക്കു​​ള്ളി​​ലൂ​​ണ്ടാ​​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ എ​​ത്ര​​യെ​​ന്ന് തി​​ട്ട​​പ്പെ​​ടു​​ത്തിട്ടി​​യി​​ല്ല.
സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തു നി​​ന്നു​​മെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​ത്തി​​ന്‍റെ മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് സ​​മീ​​പ​​ത്തെ ഫാ​​ക്്ട​​റി​​ക​​ളി​​ലേ​​ക്ക് തീ​​പ​​ട​​രാ​​തെ കാ​​ക്കാ​​നാ​​യ​​ത്.