പാലാ: സാഹിത്യകാരൻ തോമസ് പാലായുടെ സ്മരണ നിലനിർത്തുന്നതിനായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ ഏർപ്പെടുത്തിയ തോമസ് പാലാ സാഹിത്യ അവാർഡിന് നോവലിസ്റ്റ് ജോയ്സിയെ തെരഞ്ഞെടുത്തു. 19 ന് 1.30 ന് മീനച്ചിൽ കോംപ്ലക്സ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡ് സമ്മാനിക്കും. കെ.എം. മാണി എംഎൽഎ അധ്യക്ഷത വഹിക്കും. ജോയി ഏബ്രഹാം എംപി സമ്മാനദാനം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോണ്സണ് പുളിക്കിയിൽ ആമുഖപ്രസംഗം നടത്തും. സെക്രട്ടറി റോയി എലിപ്പുലിക്കാട്ടിൽ സ്വാഗതം പറയും. ജോർജ് പുളിങ്കാട്, കെ.എസ്. വിഷ്ണുദാസ്, പി.വി. വർഗീസ് പുല്ലാട്ട് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.