+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണമുഖി വാഴ നാട്ടിലേക്ക്; ആയിരം ചുവട് നട്ട് പാലകരയിലെ കൂട്ടുകാർ

കടുത്തുരുത്തി: കേട്ടുകേൾവി മാത്രമുണ്ടാ യിരുന്ന സ്വർണമുഖി വാഴ നാട്ടിലും വ്യാപി ക്കുന്നു. കൂടിയ പ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്‌ഥയെ തരണം ചെയ്യാനുള്ള കഴിവും കനത്ത വിളവുമാണ് സ്വർണമുഖിയെ നാട്ടിലെ കർഷകർക്
സ്വർണമുഖി വാഴ നാട്ടിലേക്ക്; ആയിരം ചുവട് നട്ട് പാലകരയിലെ കൂട്ടുകാർ
കടുത്തുരുത്തി: കേട്ടുകേൾവി മാത്രമുണ്ടാ യിരുന്ന സ്വർണമുഖി വാഴ നാട്ടിലും വ്യാപി ക്കുന്നു. കൂടിയ പ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്‌ഥയെ തരണം ചെയ്യാനുള്ള കഴിവും കനത്ത വിളവുമാണ് സ്വർണമുഖിയെ നാട്ടിലെ കർഷകർക്കും പ്രിയങ്കരിയാക്കിയത്. കടുത്തുരുത്തിക്ക് സമീപം പാലകരയിൽ പത്ത് ഏക്കർ പാട്ടത്തിനെടുത്ത് നാല് സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന കൃഷിയിലാണ് സ്വർണമുഖി പ്രധാനയിനമായത്. പത്ത് ഏക്കറിൽ ആയിരം ചുവട് സ്വർണമുഖിയാ ണ് നട്ടിരിക്കുന്നത്. ഒരേക്കർ സ്‌ഥലത്ത് കപ്പയും 2500 ചുവട് ഏത്തവാഴയുമാണ് ഇവിടുത്തെ മറ്റു കൃഷികൾ. 83 രൂപയാണ് സ്വർണമുഖിയുടെ വിത്തിന് നൽകിയതെന്ന് ഇവർ പറഞ്ഞു.

ഏത്തവാഴയുടെ നാടൻവിത്തിന് 15 രൂപ നൽകിയാൽ മതി. സ്വർണമുഖി വാഴയുടെ കുല നാട്ടിൻപുറത്ത് വാങ്ങില്ലെന്നും പുറത്തുള്ള മാർക്കറ്റുകളിലേ ഇവയ്ക്കു ഡിമാൻഡ് ഉള്ളുവെന്നും കർഷകർ പറയുന്നു. സാധാരണ വാഴക്കുലയ്ക്കു 12 കിലോയോളമേ തൂക്കം ഉണ്ടാകുയെന്നും എന്നാൽ സ്വർണമുഖിയുടെ കുലയ്ക്കു ശരാശരി 21 കിലോ തൂക്കം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.

സാധാരണ വാഴയെ അപേക്ഷിച്ചു ഉയരം കൂടുതലുള്ള സ്വർണമുഖിയിൽ നിന്നും കുല വെട്ടണമെങ്കിൽ ഏണി വച്ചു വാഴയിൽ കയറണം. കൂടാതെ 13 മാസം കാത്തിരിക്കണം കുല വെട്ടാൻ. വാഴക്കാ യ്ക്കു മറ്റു കായ്കളെ അപേക്ഷിച്ചു വലിപ്പവും തൂക്കവും കൂടുതലാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. വേറെ ആറ് ഏക്കറിലും ഇവർ നാലുപേരും ചേർന്നു വാഴ കൃഷി ചെയ്തിട്ടുണ്ട്. മാളിയേക്കൽ കുര്യൻ ജോസഫ്, ആലപ്പുരം ഷാജി ജോസഫ്, മാമലശേരി ഗോപകുമാർ, കരുണാകരൻ എന്നിവരാണ് കൃഷി ചെയ്തിരിക്കുന്നത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് താൽപര്യമുണ്ടായിരുന്നെങ്കിലും വെള്ളമില്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും കർഷകർ പറഞ്ഞു.

വാഴക്കൃഷിക്കും വെള്ളം പ്രശ്നമായെ ങ്കിലും പണ്ടുണ്ടായിരുന്നതും പിന്നീട് മൂടിയതുമായ കുളം ജെസിബി ഉപയോഗിച്ചു വീണ്ടും ശരിയാക്കിയെടുത്തു വെള്ളത്തി ന്റെ പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. നീർച്ചാലുകളും കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തങ്ങളുടെ അനുഭവത്തിലൂടെ ഇവർ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ പെട്രോൾ ഉപയോഗിച്ചു മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ വാഴ നനയ്ക്കുന്നത്. ഇതുമൂലം ദിവസം അഞ്ഞൂറ് രൂപയോളം ചെലവ് വരുന്നതാ യും ഇവർ പറയുന്നു. കാർഷികാവിശ്യത്തി നുള്ള വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും താമസമുണ്ടാകുന്ന ത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാ ക്കുന്നതായി കർഷകർ ചൂണ്ടികാണി ക്കുന്നു.