+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംസി റോഡ്: സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ള ഭാഗം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും

ചങ്ങനാശേരി: ചങ്ങനാശേരി നഗരമധ്യത്തിലെ എംസി റോഡ് വികസന ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ജംഗ്ഷൻ വരെയുള്ള റോഡ് പൊളിച്ച് ലെവലിംഗ് ജോലികൾ പൂർത്തിയാക്കി. ഇന്നലെ രാത്രി മെറ്റൽ നിരത്തി.
എംസി റോഡ്: സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ള ഭാഗം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും
ചങ്ങനാശേരി: ചങ്ങനാശേരി നഗരമധ്യത്തിലെ എംസി റോഡ് വികസന ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ജംഗ്ഷൻ വരെയുള്ള റോഡ് പൊളിച്ച് ലെവലിംഗ് ജോലികൾ പൂർത്തിയാക്കി. ഇന്നലെ രാത്രി മെറ്റൽ നിരത്തി. ഇന്ന് രാവിലെ മുതൽ ഈ ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി അധികൃതർ അറിയിച്ചു. ഈ ഭാഗത്തെ ഓടകളുടെ നിർമാണവും പൂർത്തിയായിവരികയാണ്.

സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ജംഗ്ഷൻ വരെയുള്ള രണ്ടാംഭാഗം ഇന്ന് രാവിലെ പൊളിച്ചു തുടങ്ങും. ഈയാഴ്ച കൊണ്ട് ഈഭാഗത്തിന്റെ ലെവലിംഗും ഓടനിർമാണവും പൂർത്തിയാകും. തടസങ്ങൾ നേരിടാതെ ജോലികൾ മുന്നോട്ടുപോയാൽ നിർദേശിക്കപ്പെട്ട 20ദിവസത്തിനു മുമ്പ് ഈ ഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കാനാകുമെന്നു കെഎസ്ടിപി അധികൃതർ കരുതുന്നു. സെൻട്രൽ ജംഗ്ഷൻ മുതൽ പെരു ന്ന റെഡ്സ്ക്വയർ വരെയുള്ള ഭാഗ ത്ത് വികസന പ്രവർത്തനങ്ങൾ മൂന്ന് ഘട്ടമായാണ് നടക്കുന്നത്. അതേസമയം എംസി റോഡ് നിർമാണം പൂർത്തിയാകുമ്പോൾ കെഎസ്ആർടിസിയുടെ പഴയ കെട്ടിടവും ജനറൽ ആശുപത്രി റോഡും ഒന്നരയടിയോളം ഉയർന്നു നിൽക്കുമെന്നാണ് സൂചന.