+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ്:ക്രമക്കേടുള്ളതായി ഉദ്യോഗസ്‌ഥരും

കാഞ്ഞിരപ്പള്ളി: ആധുനിക നിലവാരത്തിൽ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി – കാഞ്ഞിരംപാറ റോഡിന്റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് ഒടുവിൽ ഉദ്യോഗസ്‌ഥരും സമ്മതിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയെത്തുടർന്ന് റോഡ് സ
കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ്:ക്രമക്കേടുള്ളതായി ഉദ്യോഗസ്‌ഥരും
കാഞ്ഞിരപ്പള്ളി: ആധുനിക നിലവാരത്തിൽ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി – കാഞ്ഞിരംപാറ റോഡിന്റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് ഒടുവിൽ ഉദ്യോഗസ്‌ഥരും സമ്മതിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയെത്തുടർന്ന് റോഡ് സന്ദർശിച്ച ഡോ. എൻ. ജയരാജ് എംഎൽഎയും റോഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്നും വിജിലൻസിൽ പരാതി നൽകുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പരാതിക്കാരുടെയും റോഡ് നിർമിക്കുന്ന റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരള ലിമിറ്റഡ് അധികൃതരുടെയും പിഡബ്ല്യുഡി ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ടിബിയിൽ വിളിച്ചുകൂട്ടിയിരുന്നു. യോഗത്തിൽ വ്യാപക പരാതികളാണ് ഉയർന്നത്.

ഇതിനെത്തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിൽ കരാറുകാരനെയും ഉദ്യോഗസ്‌ഥരെയും കൂട്ടി റോഡ് സന്ദർശിച്ചു. ആനക്കല്ല് മുതൽ കാളകെട്ടി ഭാഗം വരെയാണ് പരിശോധന നടത്തിയത്. റോഡ് കടന്നുപോകുന്ന ആനക്കല്ല് പാലം അപകട ഭീഷണിയിലാണ്. പാലത്തിന്റെ അടിഭാഗത്ത് പലയിടങ്ങളിലായി വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലത്ത് കാളകെട്ടി മുതൽ കാഞ്ഞിരപ്പള്ളി വരെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. എന്നാൽ, വെള്ളക്കെട്ടുകൾ ഉണ്ടാകുന്ന സ്‌ഥലത്ത് ഓടകൾ നിർമിക്കാതെയും ചിലയിടങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തവിധവുമാണ് ഓടകൾ നിർമിച്ചിരിക്കുന്നതെന്നും എംഎൽഎയും ഉദ്യോഗസ്‌ഥരും കണ്ടെത്തി. റോഡ് കടന്നുപോകുന്ന സ്‌ഥലത്തെക്കുറിച്ച് യാതൊരു മുൻപരിചയമില്ലാത്തവരാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്നും അതുകൊണ്ടാണ് അപാകതകളുണ്ടാകുന്നതെന്നും ആരോപണം ഉയർന്നു.

കാളകെട്ടി അസീസി അന്ധവിദ്യാലയത്തിനു സമീപം റോഡിനു തീരെ വീതിയില്ലെന്നും ഇവിടെ പുറമ്പോക്കു ഭൂമിയുണ്ടെന്നും ഇത് ഏറ്റെടുത്ത് റോഡിന് വീതി കൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ ഭാഗത്തെ വളവ് നിവർക്കാത്തതുമൂലം അപകടം ഉണ്ടാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഭരണസമിതി റോഡിനു സമീപമുള്ള പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർക്ക് അപേക്ഷ നൽകും. പുറമ്പോക്ക് കണ്ടെത്തിയാൽ റോഡിനായി സ്‌ഥലം ഏറ്റെടുത്ത് വീതി വർധിപ്പിക്കുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.

ചിലയിടങ്ങളിൽ റോഡിനായി അളന്നു തിരിച്ചിട്ട സ്‌ഥലം ഒഴിവാക്കിയും നിർമാണം നടത്തിയിരിക്കുന്നത് തദ്ദേശവാസികൾ ചൂണ്ടിക്കാട്ടി. ക്രമക്കേടുകൾ പരിഹരിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തുമെന്ന് ഉദ്യോഗസ്‌ഥർ നാട്ടുകാർക്കും എംഎൽഎയ്ക്കും ഉറപ്പു നൽകി. പരാതിയുള്ള സ്‌ഥലങ്ങളെല്ലാം എംഎൽഎയും ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും പരിശോധിച്ചു.

ടിബിയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജോളി ഡൊമിനിക്, പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, നൈനാച്ചൻ വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

അപാകതയുണ്ടെന്ന് സിപിഎമ്മും –കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ് നിർമാണത്തിൽ അപാതകളുണ്ടെന്ന് കാട്ടി സിപിഎം നേതൃത്വം മന്ത്രി ജി. സുധാകരന് പരാതി നൽകി. പുറമ്പോക്ക് സ്‌ഥലങ്ങൾ ഏറ്റെടുക്കുന്നതിലും വളവുകൾ നിവർത്തുന്നതിലും കലുങ്കുകളുടെയും ഓടകളുടെയും നിർമാണത്തിൽ വീഴ്ച പറ്റിയെന്നും കാണിച്ചാണ് പരാതി നൽകിയത്. കാഞ്ഞിരപ്പള്ളി മുതൽ കാളകെട്ടി വരെയുള്ള റോഡിലെ വളവുകൾ നിവർത്തുന്നതിനായി സ്‌ഥലയുടമകളുമായി ചർച്ച നടത്തുന്നതിൽ എൻ. ജയരാജ് എംഎൽഎ പരാജയപ്പെട്ടെന്നും സിപിഎം ആരോപിച്ചു. മന്ത്രിയുടെ നിർദേശ പ്രകാരം റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. പുറമ്പോക്ക് സ്‌ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ വീഴ്ച പറ്റിയിണ്ടെങ്കിൽ അന്വേഷണം നടത്തി ഉടൻ സ്‌ഥലം എടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകിയതായി നേതൃത്വം അറിയിച്ചു. ഏരിയ കമ്മിറ്റിയംഗം വി.എൻ. രാജേഷ്, എം.ബി. സാജൻ, സുബിൻ സലിം, ഗോപികൃഷ്ണൻ എന്നിവരാണ് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയത്.