+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ വാർഷികം

മുണ്ടക്കയം: താരസംഗമംകൊണ്ട് വൈവിധ്യമായി എംഇഎസ് പബ്ലിക് സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ നടന്നു. ബഡായി ബംഗ്ലാവ് ഫെയിം ആര്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.പി. അബ്ദുൾകരീം അധ്യക്ഷത വഹ
സ്കൂൾ വാർഷികം
മുണ്ടക്കയം: താരസംഗമംകൊണ്ട് വൈവിധ്യമായി എംഇഎസ് പബ്ലിക് സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ നടന്നു. ബഡായി ബംഗ്ലാവ് ഫെയിം ആര്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.പി. അബ്ദുൾകരീം അധ്യക്ഷത വഹിച്ചു. ബാലതാരം മീനാക്ഷി കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടന്മാരായ അബു വലിയകുളം, സന്തോഷ് കീഴാറ്റൂർ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ആർ. രഞ്ജിത്ത്, വൈസ് പ്രിൻസിപ്പൽ പി.യു. ഷാഹിന, എസ്എംസി സെക്രട്ടറി കെ.എം മുഹമ്മദ് നജീബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, എംഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് ജലാൽ വട്ടകപ്പാറ, സെക്രട്ടറി ടി.എസ്. റഷീദ്, പഞ്ചായത്തംഗം സൂസമ്മ മാത്യു, എസ്എംസി അംഗം അംഗങ്ങളായ അസീസ് ബഡായിൽ, എച്ച്. അബ്ദുൾ അസീസ്, പിടിഎ പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.

പാറത്തോട്: ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ വാർഷികാഘോഷം എംപി റിച്ചാർഡ് ഹെ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം. എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റ് വിതരണം പി.സി. ജോർജ് എംഎൽഎ നിർവഹിച്ചു. ദേശീയ കായിക താരമായ നിഖിൽ സുധിലാലിനെ യോഗത്തിൽ അനുമോദിച്ചു. ബാബു ഇടയാടിക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.പി. സുജീലൻ, വർഗീസ് കൊച്ചുകുന്നേൽ, എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയേൽ, മാനേജിംഗ് സെക്രട്ടറി എം.പി. അനീഷ്, പ്രിൻസിപ്പൽ വി. സൈനം, എം.ആർ. ഷാജി, പിടിഎ പ്രസിഡന്റ് കെ.ആർ. സാജൻ, വിജയൻ വെച്ചൂർ എന്നിവർ പ്രസംഗിച്ചു.