+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാന്തറ – തമ്പലക്കാട് റോഡ് തകർന്നു

പൊൻകുന്നം: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സഞ്ചാരപാതയായ മാന്തറ – തമ്പലക്കാട് റോഡ് തകർന്നു.ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ മാന്തറ മുതൽ തമ്പലക്കാട് വരെയുള്ള കാഞ്ഞിരപ്പള്ളി
മാന്തറ – തമ്പലക്കാട് റോഡ് തകർന്നു
പൊൻകുന്നം: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സഞ്ചാരപാതയായ മാന്തറ – തമ്പലക്കാട് റോഡ് തകർന്നു.

ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ മാന്തറ മുതൽ തമ്പലക്കാട് വരെയുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗങ്ങളാണ് ടാറിംഗ് ഇളകി പൂർണമായും തകർന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ബസുകൾ റോഡ് മോശമായതിനാൽ പലപ്പോഴും ട്രിപ്പ് മുടക്കുന്നതായി നാട്ടുകാർ പറഞ്ഞു.

വഴി തകർന്നതിനാൽ ഓട്ടോറിക്ഷകളും ഓട്ടംവരാതായി. മെറ്റൽ ഇളകി റോഡിൽ ചിതറിക്കിടക്കുകയാണ്. പല ഭാഗങ്ങളിലും വലിയ കുഴികളും രൂപപ്പെട്ടു. പൊടിശല്യവും ഇവിടെ അതിരൂക്ഷമാണ്. ഇരുചക്രവാഹനങ്ങൾക്കുപോലും യാത്ര ദുരിതമാണ്. ബൈക്കുകൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. തമ്പലക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ളവർ വിവിധ ആവശ്യങ്ങൾക്ക് പൊൻകുന്നത്ത് എത്താൻ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ പരാതികൾ നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. പാതയുടെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.