+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ വിദ്യാർഥികളേയും നാൽക്കാലികളെയും പങ്കെടുപ്പിച്ച് കുടിവെള്ളത്തിനായുള്ള ഉപവാസസമരം

ചിറ്റൂർ: കോരയാർപുഴ തടയണയിൽ കുടിവെള്ള ആവശ്യത്തിനായി ജലം നിറയ്ക്കണമെന്നാവശ്യപ്പെട്ട് ബിആർസി പ്രവർത്തകർ തുടങ്ങിയ അനിശ്ചിതകാല ഉപവാസസമരത്തിൽ ഇന്നലെ സ്കൂൾ വിദ്യാർഥികളും നാൽക്കാലികളെയും പങ്കെടുപ്പിച്ചു. കൊഴി
സ്കൂൾ വിദ്യാർഥികളേയും നാൽക്കാലികളെയും പങ്കെടുപ്പിച്ച് കുടിവെള്ളത്തിനായുള്ള  ഉപവാസസമരം
ചിറ്റൂർ: കോരയാർപുഴ തടയണയിൽ കുടിവെള്ള ആവശ്യത്തിനായി ജലം നിറയ്ക്കണമെന്നാവശ്യപ്പെട്ട് ബിആർസി പ്രവർത്തകർ തുടങ്ങിയ അനിശ്ചിതകാല ഉപവാസസമരത്തിൽ ഇന്നലെ സ്കൂൾ വിദ്യാർഥികളും നാൽക്കാലികളെയും പങ്കെടുപ്പിച്ചു. കൊഴിഞ്ഞാമ്പാറ ബസ്സ്റ്റാൻഡ് മൈതാനിയിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്.

സമരസമിതി കൺവീനർ റിച്ചാർഡ്, ഫാ. ആൽബർട്ട് ആനന്ദരാജ് എന്നിവരാണ് സമരത്തിനു നേതൃത്വം നല്കുന്നത്. മൂലത്തറ അണക്കെട്ടിൽനിന്നും കോരയാർ തടയണയിലേക്ക് വെള്ളമെത്തിക്കാൻ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാർ സമരരംഗത്തിറങ്ങിയത്. കടുത്ത വരൾച്ചമൂലം സ്കൂളുകളിലും ജലക്ഷാമം ശക്‌തമാണ്. നാൽക്കാലികൾക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്നലെ നാട്ടുകാർ കാലികളെയും എത്തിച്ച് സമരത്തിനു നൂതനമാതൃകയായത്.

വടകരപ്പതി പഞ്ചായത്ത് പ്രദേശത്ത് ശക്‌തമായ വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിൽ എത്രയുംവേഗം വെള്ളമെത്തിക്കാൻ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾ കുടിവെള്ളം കിട്ടാതെ പലായനം ചെയ്യേണ്ടിവരുമെന്ന് സമരക്കാർ മുന്നറിയിപ്പുനല്കി.