+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെമ്മംതോട് കുടിവെളള പദ്ധതിയിൽ നിന്നും 150 കുടുംബങ്ങൾക്ക് കുടിവെളളം ലഭിക്കും

പാലക്കാട്: ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുകയനുവദിച്ച നെന്മാറ ഗ്രാമപഞ്ചായത്തിലെ ചെമ്മംതോട് കുടിവെളള പദ്ധതി
ചെമ്മംതോട് കുടിവെളള പദ്ധതിയിൽ നിന്നും 150 കുടുംബങ്ങൾക്ക് കുടിവെളളം ലഭിക്കും
പാലക്കാട്: ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുകയനുവദിച്ച നെന്മാറ ഗ്രാമപഞ്ചായത്തിലെ ചെമ്മംതോട് കുടിവെളള പദ്ധതിയുടെ നിർമ്മാണം പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം പി.കെ.ബിജു എംപി നിർവഹിച്ചു. ചെമ്മംതോടും പരിസര പ്രദേശങ്ങളിലും നിലനില്ക്കുന്ന രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനാണ് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ എംപി കുടിവെളള പദ്ധതിക്ക് അനുവദിച്ചത്. പോത്തുണ്ടി ജലവിതരണ പദ്ധതിയുടെ ഭാഗമായുളള വിതരണ ശൃഖലയിൽ നിന്നും നെന്മാറ ഗ്രാമപഞ്ചായത്തിലെ നീർക്കലാംതോട്,കുറിയല്ലൂർ, അകമ്പാടം, ചെമ്മംതോട്,നെല്ലിച്ചോട്, ബോയൻ കോളനിതുടങ്ങിയ പ്രദേശങ്ങളിലേക്ക് എംപിഫണ്ടുപയോഗിച്ച് നടപ്പാക്കിയ ചെമ്മംതോട് പദ്ധതി മുഖേന വെളളം വിതരണം ചെയ്യുന്നുണ്ട്.