+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെഹ്റു കോളജിലെ വിദ്യാർഥി പീഡനം അവസാനിപ്പിക്കണം

ഒറ്റപ്പാലം: നെഹ്റു കോളേജിലെ വിദ്യാർത്ഥി പീഡനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എഐഎസ്എഫ് ഒറ്റപ്പാലം മണ്ഡലം സമ്മേളനം ഫിഡൽ കാസ്ട്രോനഗറിൽ (പി.വി.കുഞ്ഞുണ്ണിനായർ സ്മാ
നെഹ്റു കോളജിലെ വിദ്യാർഥി പീഡനം അവസാനിപ്പിക്കണം
ഒറ്റപ്പാലം: നെഹ്റു കോളേജിലെ വിദ്യാർത്ഥി പീഡനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എഐഎസ്എഫ് ഒറ്റപ്പാലം മണ്ഡലം സമ്മേളനം ഫിഡൽ കാസ്ട്രോനഗറിൽ (പി.വി.കുഞ്ഞുണ്ണിനായർ സ്മാരകം) നടന്നു.

കലാലയങ്ങളിൽ വേണ്ടത് ഇടിമുറികളല്ല സർഗാത്മകമായ ക്ലാസ് അന്തരീക്ഷമാകണമെന്നും വിദ്യാർത്ഥികളെ വഞ്ചിക്കുന്ന മാനേജ്മെന്റ് നിലപാടുകൾക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്്ത ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പ്രശോഭ് പറഞ്ഞു.

എഐഎസ്എഫ് ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി വി.അബ്ദുൾ സലാം, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു എന്നിവർ പ്രസംഗിച്ചു.എം.ശരത് സ്വാഗതവും നിധിൻ കുമാർ നന്ദിയും പറഞ്ഞു. എം.ശരത്– സെക്രട്ടറി, എ.ആർ.സജിത്ത്– പ്രസിഡന്റ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.