+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിജിറ്റലൈസേഷൻ പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം: സിപിഎം

പാലക്കാട്: മോയൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നുവന്ന ഡിജിറ്റലൈസേഷൻ പ്രവൃത്തികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഎം പാലക്കാട് ഏരിയാ കമ്മിറ്
ഡിജിറ്റലൈസേഷൻ പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം: സിപിഎം
പാലക്കാട്: മോയൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നുവന്ന ഡിജിറ്റലൈസേഷൻ പ്രവൃത്തികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവൃത്തിയുടെ ഒരുഘട്ടത്തിലും സ്കൂൾ മേധാവികൾ, അധ്യാപക രക്ഷാകർതൃസമിതി, സ്കൂൾ മാനേജ്മന്റ് സമിതി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി ഇതു സംബന്ധിച്ച് കൂടിയാലോചന നടത്താനോ, രേഖാമൂലം എന്തെങ്കിലും വിവരം നല്കാനോ ആരും തയാറായി–ല്ല.

ശാസ്ത്രീയമായ പഠനമോ പ്രോജക്ട് റിപ്പോർട്ടോ വർക്ക് എസ്റ്റിമേറ്റോ വർക്ക് ഓർഡറിന്റെ കോപ്പി പോലുമോ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നല്കാതെ എട്ടുകോടി രൂപയുടെ പ്രവൃത്തി എംഎൽഎ യുടെ പാർശ്വവർത്തികൾ മുഖേന നടത്തുന്നതിന്റെ പിന്നിൽ വൻഅഴിമതിയാണ് നടന്നിരിക്കുന്നത്.

നിലവിലുള്ള സബ്കോൺട്രാക്ടർ പഴയ മരങ്ങൾ, ഡെസ്ക്, ബെഞ്ച് തുടങ്ങിയവ അനധികൃതമായി കടത്തുന്നതായും പരാതിയുണ്ടായി. അനധികൃത മരംമുറി നടന്നതിൽ വലിയ പരാതി ഉയർന്നിരുന്നു. ക്ലാസുമുറികൾ നവീകരിച്ചപ്പോൾ ഇവിടെ പഠിക്കുന്ന 4500– ഓളം വന്ന പെൺകുട്ടികൾക്കുണ്ടായ ആവലാതികൾ കേൾക്കാൻപോലും എംഎൽഎ തയാറായില്ല.

ശിശുകേന്ദ്രീകൃത പഠനപ്രവത്തനങ്ങളോ വിദ്യാഭ്യാസ വകുപ്പു നടത്തുന്ന പാഠ്യേതര പ്രവർത്തനങ്ങളോപോലും ഇനി ഇവിടെ നടത്താൻ കഴിയാത്ത രൂപത്തിലാണ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്. സ്കൂൾ ജനകീയ സമിതികളൂടെ അഭിപ്രായങ്ങൾ ആരായാതെ ഏകപക്ഷീയമായി സ്കൂളിൽ നടത്തുന്ന നവീകരണ പ്രവൃത്തികളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി, ക്ദകുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും എംഎൽഎയുടെ ധിക്കാരപരവും ഏകപക്ഷീയവുമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും ഡിജിറ്റലൈസേഷൻ പ്രവൃത്തികൾ സുതാര്യമായി അതിവേഗം പൂർത്തീകരിക്കണമെന്നും സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.