+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഞ്ചിക്കോട് സ്വകാര്യ കമ്പനിപ്പടിക്കൽ സ്ത്രീതൊഴിലാളികളുടെ നിരാഹാരസമരം

കഞ്ചിക്കോട് : വ്യവസായമേഖലയിലെ സ്വകാര്യ ഗ്ലൗസ് നിർമാണ കമ്പനിപടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരാർതൊഴിലാളികൾ നിരാഹാരസമരം നടത്തി. ശമ്പളപരിഷ്കരണം നടപ്പാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്
കഞ്ചിക്കോട് സ്വകാര്യ കമ്പനിപ്പടിക്കൽ സ്ത്രീതൊഴിലാളികളുടെ നിരാഹാരസമരം
കഞ്ചിക്കോട് : വ്യവസായമേഖലയിലെ സ്വകാര്യ ഗ്ലൗസ് നിർമാണ കമ്പനിപടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരാർതൊഴിലാളികൾ നിരാഹാരസമരം നടത്തി. ശമ്പളപരിഷ്കരണം നടപ്പാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അൻപതോളം സ്ത്രീതൊഴിലാളികളും ഇതരസംസ്‌ഥാന തൊഴിലാളികളും ചേർന്നാണ് സമരം നടത്തിയത്.

ബിഎംഎസ് മേഖല പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുശീല അധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി വി.രാജേഷ്, എസ്. കണ്ണൻ,പി.ജി. ശശിധരൻ, കെ. മോഹനൻ, ശോഭന, ജയന്തി, അനിത തുടങ്ങിവർ പ്രസംഗിച്ചു. കമ്പനി മാനേജ്മെന്റിന്റെ വിവേചന നിലപാടിൽ പ്രതിഷേധിച്ച് സ്ത്രീതൊഴിലാളികൾ ഉൾപ്പെട്ടെ നാലുമാസത്തോളമായി സമരം തുടരുകയാണ്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു. അതേസമയം കമ്പനി പടിക്കൽ നടക്കുന്ന സമരം നിയമപരമല്ലെന്നും കരാർവ്യവസ്‌ഥ മാനിക്കാതെയാണ് സമരം നടക്കുന്നതെന്നു കമ്പനി അധികൃതർ അറിയിച്ചു. കരാർവ്യവസ്‌ഥ പുതുക്കി തൊഴിലാളികളെ നിയമപരമായി സംരക്ഷിക്കാൻ തയാറാണെന്നും ഇവർ പറഞ്ഞു.