+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുകുളം അവാർഡ് എണ്ണൂറാംവയൽ സ്കൂളിനു സമ്മാനിച്ചു

വെച്ചൂച്ചിറ: നാളെയുടെ കൃഷി ശാസ്ത്രജ്‌ഞരെയും, കർഷകരെയും രൂപപ്പെടുത്തുവാൻ മുകുളം പദ്ധതിപോലെയുള്ള പരിപാടികളിലൂടെ സാധിക്കുമെന്ന് വീണാ ജോർജ് എംഎൽഎ. വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിന് പത്തനംതിട്
മുകുളം അവാർഡ് എണ്ണൂറാംവയൽ സ്കൂളിനു സമ്മാനിച്ചു
വെച്ചൂച്ചിറ: നാളെയുടെ കൃഷി ശാസ്ത്രജ്‌ഞരെയും, കർഷകരെയും രൂപപ്പെടുത്തുവാൻ മുകുളം പദ്ധതിപോലെയുള്ള പരിപാടികളിലൂടെ സാധിക്കുമെന്ന് വീണാ ജോർജ് എംഎൽഎ. വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിന് പത്തനംതിട്ട ജില്ല ഐസിഎ.ആർ– കൃഷി വിജ്‌ഞാന കേന്ദ്രം, കാർഡ് ഏർപ്പെടുത്തിയ മുകുളം 2016 അവാർഡ് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സ്കൂളുകൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജൈവ പച്ചക്കറികൃഷിയുടെ പ്രോത്സാഹന സന്ദേശം കുട്ടികളിലൂടെ എത്തിക്കണമെന്നും എംഎൽഎ പറഞ്ഞു.

കുന്നം മാർത്തോമ്മാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്‌ഥാനത്തിനും, മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂൾ മൂന്നാംസ്‌ഥാനത്തിനുമുള്ള ട്രോഫികൾ ഏറ്റുവാങ്ങി. തടിയൂർ കാർമ്മൽ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ, മഞ്ഞാടി മാർത്തോമ്മാ സേവികാസംഘം യുപി സ്കൂൾ എന്നിവയ്ക്കു പദ്ധതിയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി.

കൃഷി വിജ്‌ഞാന കേന്ദ്രം ചെയർമാൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. കാർഡ് ഡയറക്ടർ റവ. കെ.വൈ.ജേക്കബ്, ട്രഷറാറും പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പസിഡന്റുമായ തോമസ് ജേക്കബ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസൻ ജോർജ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും കാർഡ് ഗവേണിംഗ് ബോർഡ് അംഗവുമായ ബിജിലി പി. ഈശോ കൃഷി വിജ്‌ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. സി.പി. റോബർട്ട്, മുകുളം പദ്ധതി ചെയർപേഴ്സൺ ഡോ. സന്ധു സദാനന്ദൻ, നോഡൽ ഓഫീസർ ബിനു ജോൺ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.റ്റി. മാത്യുവിന്റെ മേൽനോട്ടത്തിൽ, അധ്യാപകൻ സാബു പുല്ലാട്ടിന്റെ നേതൃത്വത്തിൽ എണ്ണൂറാംവയൽ സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.