+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേനൽച്ചൂടിൽ ഫയർഫോഴ്സിനു തിരക്ക്,റാന്നിയിൽ തീ പിടിത്തം ഏഴിടത്ത്

റാന്നി: റാന്നിയിൽ ഫയർഫോഴ്സിന് ഇന്നലെ തിരക്കിന്റെ ദിനമായിരുന്നു. ഏഴിടങ്ങളിലാണ ്തീ പിടിത്തവുമായി ബന്ധപ്പെട്ട് ഓടിയെത്തേണ്ടിവന്നത്. വേനൽച്ചൂടിൽ എല്ലായിടത്തും ഫയർഫോഴ്സിനു തിരക്ക് വർധിച്ചിരിക്കുകയാണ്.അ
വേനൽച്ചൂടിൽ ഫയർഫോഴ്സിനു തിരക്ക്,റാന്നിയിൽ തീ പിടിത്തം ഏഴിടത്ത്
റാന്നി: റാന്നിയിൽ ഫയർഫോഴ്സിന് ഇന്നലെ തിരക്കിന്റെ ദിനമായിരുന്നു. ഏഴിടങ്ങളിലാണ ്തീ പിടിത്തവുമായി ബന്ധപ്പെട്ട് ഓടിയെത്തേണ്ടിവന്നത്. വേനൽച്ചൂടിൽ എല്ലായിടത്തും ഫയർഫോഴ്സിനു തിരക്ക് വർധിച്ചിരിക്കുകയാണ്.

അത്തിക്കയം ബസ് സ്റ്റാൻഡിനു സമീപം കുന്നേൽ അന്നമ്മ കോശിയുടെ വക വാഴത്തോപ്പിൽ തീ പടർന്നത് ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. തൊട്ടുപിന്നാലെ ചെത്തോങ്കര ജംഗ്ഷനു സമീപം താന്നിമൂട്ടിൽ കുടുംബത്തിന്റെ റബർതോട്ടത്തിലെ തീ നിയന്ത്രിക്കാനും ഫയർഫോഴ്സ് എത്തി.

പിന്നീട് ചേത്തയ്ക്കൽ നീറംപ്ലാക്കൽ കുഞ്ഞുമോന്റെ വക പുരയിടത്തിലും തീ കത്തിപ്പടർന്നതുമായി ബന്ധപ്പെട്ട് വിളിയെത്തി. അവിടെയുമെത്തി തീ അണച്ചശേഷം ഉതിമൂട് വലിയകലുങ്കിനു സമീപം പിഐപി വക സ്‌ഥലത്ത് ആളിപ്പടർന്നത് അണയ്ക്കാനും ഫയർഫോഴ്സ് എത്തേണ്ടിവന്നു.

വെച്ചൂച്ചിറ കുന്നം അച്ചടിപ്പാറയ്ക്കു സമീപം മാർത്തോമ്മാ സഭയുടെ കീഴിലുള്ള ട്രസ്റ്റ് വക സ്‌ഥലത്തു പടർന്ന തീയും ഫയർഫോഴ്സ് എത്തിയാണ് അണച്ചത്.

റാന്നി പഞ്ചായത്ത് തെക്കേപ്പുറത്ത് ആനപ്പാറ മോഹനന്റെ റബർതോട്ടത്തിൽ പടർന്ന തീയും നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. പഴവങ്ങാടി ആനത്തടത്തിൽ തകിടിയിൽ സലിമിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീ പടർന്നത് അണയ്ക്കാനും ഫയർഫോഴ്സ് എത്തേണ്ടിവന്നു.