+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത വികാരം വ്രണപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല: മന്ത്രി എ.സി.മൊയ്തീൻ

ചവറ: കോവിൽതോട്ടത്തെ പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മത വികാരം വ്രണപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലായെന്ന് മന്ത്രി എ.സി.മൊയ്തീൻ അഭിപ്രായപ്പെട്ടു. ചവറ കെഎംഎംഎൽ കമ്പനി സന്ദർശനത്തിന്റെ ഭാഗമായി
മത വികാരം വ്രണപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല: മന്ത്രി എ.സി.മൊയ്തീൻ
ചവറ: കോവിൽതോട്ടത്തെ പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മത വികാരം വ്രണപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലായെന്ന് മന്ത്രി എ.സി.മൊയ്തീൻ അഭിപ്രായപ്പെട്ടു.

ചവറ കെഎംഎംഎൽ കമ്പനി സന്ദർശനത്തിന്റെ ഭാഗമായി കെഎംഎംഎൽ പ്രതിനിധികളുമായും ട്രേഡ് യൂണിയൻ നേതാക്കളുമായി ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. കമ്പനിയും സർക്കാരും വിശ്വാസികൾക്കെതിരല്ല.

അവിടെ ഉണ്ടായിട്ടുള്ള വിഷയങ്ങളെ കുറിച്ച് ഗൗരവമായി പരിശോധിക്കും. കോവിൽത്തോട്ടത്ത് കമ്പനി ഖനനം ചെയ്ത കുഴികൾ നികത്താനുള്ള നടപടി കെഎംഎംഎൽ എത്രയും വേഗം കൈക്കൊള്ളും. കമ്പനി ഏറ്റെടുത്ത സ്‌ഥലങ്ങൾ തിട്ടപ്പെടുത്താൻ സർവേ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎംഎംഎൽ കമ്പനിയിലെ പുനർ നിയമനവുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എസി മൊയ്തീൻ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികളെ നിയമിച്ച് നിലവിലുള്ള പ്രശ്നത്തിന് പരിഹാരം കാണും.

കമ്പനിയിൽ 25 വർഷത്തിലധികമായി ജോലി ചെയ്യുന്ന കരാർ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. നിലവിലുള്ളതും വരാൻ പോകുന്നതുമായ ഒഴിവുകളെ നികത്താതിരുന്നാൽ കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കും. ഈ ഒഴിവുകൾ നികത്താൻ സമയബന്ധിതമായി നിയമനം നടത്തും. കമ്പനിയുടെ പ്രവർത്തനം കാരണം മലിനമായിക്കൊണ്ടിരിക്കുന്ന പന്മന ചിറ്റൂർ പ്രദേശം കിൻഫ്രയെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നടപടി സ്വീകരിക്കും.

ട്രേഡ് യൂണിയന്റെ എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ തീരുമാനിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ മന്ത്രിക്ക് നിവേദനം നൽകി. എംഎൽഎ മാരായ എൻ.വിജയൻ പിള്ള, ആർ. രാമചന്ദ്രൻ, വ്യവസായ വകുപ്പ് സ്പെഷൽ സെക്രട്ടറി സഞ്ജയ് കൗൾ, ഡയറക്ടർ ബോർഡ് ചെയർമാൻ എം.പി.സുകുമാരൻ നായർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പത്മലോചനൻ, ഡേറിയസ് ഡിക്രൂസ്, ഓസ്റ്റിൻ, ആർ.ജയകുമാർ, സംഗീത് സാലി, മുരളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.