+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളത്തെ ബഹുമാനിച്ചാണ് ഒഎൻവി കവിതകൾ എഴുതിയത്: ജി.സുധാകരൻ

ചവറ: മലയാളത്തെ ബഹുമാനിച്ച് കൊണ്ടാണ് ഒഎൻവി കവിതകൾ എഴുതിയതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഒഎൻവി കുറുപ്പിന്റെ ഒന്നാമത് വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാള
മലയാളത്തെ ബഹുമാനിച്ചാണ് ഒഎൻവി കവിതകൾ എഴുതിയത്: ജി.സുധാകരൻ
ചവറ: മലയാളത്തെ ബഹുമാനിച്ച് കൊണ്ടാണ് ഒഎൻവി കവിതകൾ എഴുതിയതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഒഎൻവി കുറുപ്പിന്റെ ഒന്നാമത് വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ സംഗീതമാണ് ഒഎൻവി കവിതകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരോഗമന കലാ സാഹിത്യ സംഘം ചവറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ ശാഖയിൽ ഏറ്റവും മികച്ചത് കവിതാ സാഹിത്യമാണ്. നോവലും കഥകളും വായിച്ചിട്ടുളളവർക്ക് മാത്രമേ അത് മനസിലാക്കാൻ കഴിയു. എന്നാൽ കവിത വായിക്കാതെ അത് കേൾക്കുമ്പോൾ കവിയേയും മനസിലാക്കാൻ സാധിക്കുന്നു. ഒഎൻവി കവിതകൾ മാതൃത്വത്തിന്റെ മഹത്വം പറയുന്നതിനോടൊപ്പം മർദിതരുടെയും വേദനകൾ പങ്ക് വക്കുന്നു.

ലോകത്തുളള ഏത് കവികളും അടിച്ചമർത്തപ്പെടുന്നവരുടെ കൂടെയാണ് നിന്നിട്ടുളളത്. മലയാള ഭാഷയെ ബഹുമാനിച്ചുകൊണ്ടായിരുന്നു ഒഎൻവി കുറുപ്പ് കവിതകളെഴുതിയിരുന്നത്. നമുക്ക് ജാതിയില്ല എന്ന് പറയുന്ന ഒരു നാട്ടിലെ പുരോഗതി ഉണ്ടാകു.

ഇന്നത്തെ കാലഘട്ടത്തിൽ സ്വന്തം ഭാഷയെ വർജിക്കണം എന്ന് പറയുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. മലയാളത്തെ ഉപേക്ഷിച്ച് പാശ്ചാത്യ ഭാഷയെ സ്നേഹിക്കുകയും അത് മാത്രം പറഞ്ഞാൽ മതിയെന്ന് പുതു തലമുറയെ പഠിപ്പിക്കുകയും ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ തന്നെ നൽകണം. സ്വാശ്രയ കോളേജുകൾ അടച്ച് പൂട്ടേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ടി.മനോഹരൻ അധ്യക്ഷത വഹിച്ചു. ഒഎൻവി കവിതകളിലെ സ്നേഹത്തെപ്പറ്റി പുതു തലമുറ പഠിക്കാൻ ശ്രമിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കവി ഏഴാച്ചേരി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

എൽ. വിജയൻപിള്ള എംഎൽഎ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് കുമാർ, കഥകളി കലാകാരി ചവറ പാറുക്കുട്ടിയമ്മ, സ്വാഗത സംഘം കൺവീനർ ആർ. ഹരികൃഷ്ണൻ, എ, കെ. വരദരാജൻ, ഇ. കാസിം, രാജമ്മ ഭാസ്കരൻ, ജി. മുരളീധരൻ, പ്രഫ. ജി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഒഎൻവിയുടെ നാടക ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തി കാവ്യസന്ധ്യയും നടത്തി.