+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഗരത്തിലെ അനധികൃത വാഹന പാർക്കിംഗ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

കൊല്ലം: വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്‌ഥലങ്ങളിലെ അനധികൃത വാഹനപാർക്കിംഗ് നഗരത്തിലെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നോപാർക്കിംഗ്എന്ന ബോർഡ് സ്‌ഥാപിച്ചിട്ടുള്ള സ്‌ഥലങ
നഗരത്തിലെ അനധികൃത വാഹന പാർക്കിംഗ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു
കൊല്ലം: വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്‌ഥലങ്ങളിലെ അനധികൃത വാഹനപാർക്കിംഗ് നഗരത്തിലെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നോപാർക്കിംഗ്എന്ന ബോർഡ് സ്‌ഥാപിച്ചിട്ടുള്ള സ്‌ഥലങ്ങളിൽ പോലുംയാതൊരുനിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ചില സ്‌ഥലങ്ങളിൽ ഈ ബോർഡുകൾവാഹനങ്ങളിലെത്തുന്നവർതന്നെ മാറ്റിയശേഷം അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവായിട്ടുണ്ട്. നഗരത്തിലെചിലവ്യാപ ാരസ്‌ഥാപനങ്ങളുടെമുന്നിൽപാർക്കിംഗ്നിരോധിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾപാർക്ക്ചെയ്യുന്നതിൽഒരുകുറവുമില്ല. മുന്തിയവാഹനങ്ങളിലെത്തുന്നവരാണ് പലപ്പോഴും നോ പാർക്കിംഗ് മേഖലയിലെ പ്രശ്നക്കാർ.

ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ പോലും നടപടിയില്ല. നഗരത്തിന്റെ പലഭാഗങ്ങളിലും ട്രാഫിക് വാർഡൻമാർ ഉണ്ടെങ്കിലും അവരുടെ വാക്കുകൾക്ക്വിലകൽപ്പിക്കാറില്ല.

ചിന്നക്കട കംഫർട്ട് സ്റ്റേഷന് മുന്നിലെ വാഹനപാർക്കിംഗിനെതിരെ പരാതിയുണ്ടെങ്കിലും നടപടിയില്ല. ചിന്നക്കടയിൽതന്നെ പോസ്റ്റ് ഓഫീസിന് മുന്നിലും ജറോം നഗറിലേക്ക് കയറുന്ന ഭാഗത്തും വാഹനങ്ങൾ യഥേഷ്‌ടം പാർക്ക് ചെയ്യുന്നു.

ചിന്നക്കട, ചാമക്കട ഭാഗങ്ങളിലെ മിക്ക റോഡുകളിലും നിയമം ലംഘിച്ചുള്ള വാഹന പാർക്കിംഗ് നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, കോളജ് ജംഗ്ഷൻ ഈ ഭാഗങ്ങളിലെ പാർക്കിംഗ് പലപ്പോഴുംസംഘർഷത്തിനിടവരുത്തുന്നു.

കോർപറേഷൻ കെട്ടിടത്തിന് സമീപത്തുനിന്നും സ്റ്റേറ്റ് ബാങ്ക് വരെയുള്ളനാഷണൽഹൈവേയുടെഇരുഭാഗേ ത്തയുംട്രാഫിക്അപകടനിയന്ത്രണബോർഡുകൾഎ ടുത്തുമാറ്റികാൽനടയാത്രികരെതടസപ്പെടുത്തുന്നതിനെതിരെവ്യാപകമായപരാതിയാണുള്ളത്.

അപകടകരമായ രീതിയിൽ വാഹനങ്ങളുടെ പാർക്കിംഗ് ദിനംപ്രതി കൂടിയിട്ടും യാതൊരുമുൻകരുതലും ട്രാഫിക് ഉദ്യോഗസ്‌ഥർക്ക്എടുക്കാൻ കഴിയുന്നില്ല. നോപാർക്കിംഗ്ഏരിയയിലെവാഹനപാർക്കിംഗിനെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ മുഖ്യ ആവശ്യം.