+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഎൻവിക്ക് കാവ്യ സ്മരണ ഒരുക്കി സാഹിത്യ അക്കാദമിയും വികാസും

ചവറ: മാനവികതയുടെ കവി എന്നു വിശേഷിപ്പിക്കുന്ന ഒഎൻവി കുറുപ്പിന്റെ ഒന്നാംവർഷ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കാവ്യ സ്മരണ ഒരുക്കി കേരള സാഹിത്യ അക്കാദമിയും വികാസും കവിയ്ക്ക് പ്രണാമം അർപ്പിച്ചു. ചവറ വികാസ് കലാ
ഒഎൻവിക്ക്  കാവ്യ സ്മരണ ഒരുക്കി  സാഹിത്യ അക്കാദമിയും വികാസും
ചവറ: മാനവികതയുടെ കവി എന്നു വിശേഷിപ്പിക്കുന്ന ഒഎൻവി കുറുപ്പിന്റെ ഒന്നാംവർഷ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കാവ്യ സ്മരണ ഒരുക്കി കേരള സാഹിത്യ അക്കാദമിയും വികാസും കവിയ്ക്ക് പ്രണാമം അർപ്പിച്ചു. ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ സാഹിത്യ അക്കാദമി ഒഎൻവി കുറുപ്പിന്റെ കവിതകളുടെ ആലാപന മത്സരവും കവി അനുസ്മരണവും സമ്മേളനവും നടത്തിയാണ് കാവ്യ സൂര്യന് അശ്രു പൂജ ഒരുക്കിയത്.

സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ കാവ്യാലാപന മത്സരത്തിൽ ഇരുപത്തിയഞ്ചോളം പേർ പങ്കെടുത്തു. അമ്മ, നിശാഗന്ധി നീയെത്ര ധന്യ, ഭൂമിക്കൊരു ചരമ ഗീതം, ഗോതമ്പു മണികൾ തുടങ്ങിയ പ്രശസ്തമായ നിരവധി കവിതകൾ കുട്ടികൾ തെരഞ്ഞെടുത്ത് തോന്ന്യാക്ഷരങ്ങളുടെ കവിക്ക് ആലാപനത്തിലൂടെ ആദരാഞ്ജലികളർപ്പിച്ചു.

കവിതാലാപനം കേൾക്കാൻ നിരവധി പ്രമുഖരുമെത്തി. തുടർന്ന് നടന്ന ഒഎൻവി സ്മൃതി സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചവറ കെ.എസ് പിളള അധ്യക്ഷത വഹിച്ചു. ഡോ. രാജൂ നാരായണ സ്വാമി മുഖ്യാതിഥിയായി. കെ.പി മോഹനൻ വികാസ് സമിതിയംഗം ആർ. ബാബുപിളള, എൻ. രാജു എന്നിവർ പ്രസംഗിച്ചു. കാവ്യാലാപന മത്സരത്തിൽ സ്കൂൾ തലത്തിൽ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഊർമ്മിള, വെളളിമൺ വിഎച്ച്എസ്എസിലെ ദീപക് എസ്. കുമാറും, കോളേജ് തലത്തിൽ ചവറ ബേബിജോൺ സ്മാരക സർക്കാർ കോളേജിലെ വർണ എസ്. കുമാർ, ശാസ്താംകോട്ട ഡിബി കോളേജിലെ ഗായത്രിയും ഒന്നും രണ്ടും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

ഇന്ന് ഒമ്പതിന് എഴുത്തുകാരന്റെ ആത്മഭാവം ഉജ്‌ജ്വയിനിയിൽ, ബാല്യം ഒ.എൻ. വി കവിതയിൽ,പൗരാണിക ദർശനവും കവിതയിലെ നാവോഥാന ധാരകളും ഒ.എൻ. വി കവിതകളിൽ എന്നീ വിഷയങ്ങളെ അടിസ്‌ഥാനമാക്കി സെമിനാറും നടക്കും. മങ്ങാട് ബാലചന്ദ്രൻ, ഡോ.കെ. പി മോഹനൻ, ഡോ.എം. എ സിദ്ധിഖ്, ഡോ. സി ഉണ്ണികൃഷ്ണൻ, ഡോ. പി. സോമൻ, ശിവരാമൻ ചെറിയനാട്, പ്രഫ.വി മുരളി എന്നിവർ പങ്കെടുക്കും.