+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരക്ഷിത ചാത്തന്നൂർ പദ്ധതി;യോഗം സംഘടിപ്പിച്ചു

ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ എംഎൽഎയുടെയും തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെയുംപോലീസിന്റെയുംനേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ സുരക്ഷിത ചാത്തന്നൂർ എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. സിറ്റി പോല
സുരക്ഷിത ചാത്തന്നൂർ പദ്ധതി;യോഗം സംഘടിപ്പിച്ചു
ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ എംഎൽഎയുടെയും തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെയുംപോലീസിന്റെയുംനേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ സുരക്ഷിത ചാത്തന്നൂർ എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഡോ. സതീഷ്ബിനോയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജി. എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു

എ സി പി ജവാഹർജനാർദ് പദ്ധതി വിശദീകരണം നടത്തി. മാർച്ച് ഒന്നിന് പദ്ധതിക്ക് തുടക്കമിടും. ജനമൈത്രി പോലീസിന്റെ സഹായത്തോടെ കുറ്റകൃത്യങ്ങൾ ഇല്ലാത്ത ചാത്തന്നൂരിനെ സൃഷ്‌ടിക്കാനാണ് സുരക്ഷിത ചാത്തന്നൂർ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

മണ്ഡലത്തിൽ പോലീസ് നിർദേശിക്കുന്ന നൂറു കേന്ദ്രങ്ങളിൽജനപങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്‌ഥാപിക്കാനും മണ്ഡലത്തിലെ 140 വാർഡുകളിൽ മൂന്നുവാർഡുകൾ വീതം ഒരു ബീറ്റായി തിരിച്ച് ഒരു പോലീസ് ഉദ്യോഗസ്‌ഥനെ ചുമതലക്കാരനായി നിശ്ചയിക്കാനും തീരുമാനിച്ചു.

ഓരോ വാർഡിൽ നിന്നും പോലീസ് തിരഞ്ഞെടുക്കുന്ന 10 സന്നദ്ധപ്രവർത്തകരെ വീതം ഉൾപ്പെടുത്തിഅവർക്ക് പ്രത്യേകപരിശീലനം കൊടുക്കാനും തിരിച്ചറിയൽ കാർഡ് നൽകി പോലീസിന്റെ നേതൃത്വത്തിൽ രാത്രികാല പെട്രോളിംഗ് ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

ഒരുപോലീസ് ഉദ്യോഗസ്‌ഥൻ കൺവീനറും വാർഡിലെ ജനപ്രതിനിധികളും വാർഡിൽ താമസക്കാരായ ജനമൈത്രി അംഗങ്ങളും ചേർന്നുള്ള സബ് കമ്മിറ്റിരൂപീകരിച്ച്പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു .

ഇതിന് മുന്നോടിയായി പഞ്ചായത്ത് തല യോഗങ്ങൾ ചേരാനും വാളന്റിയേഴ്സ് ലിസ്റ്റ് പൂർത്തീകരിച്ച് 25ന് മുൻപായി ട്രെയിനിംഗ് പൂർത്തിയാക്കാനും മാർച്ച് 1ന് മുൻപായി സ്ക്വാഡ് രൂപീകരിച്ച് പെട്രോളിംഗ് സംവിധാനം ആരംഭിക്കാനും യോഗംതീരുമാനിച്ചു.പദ്ധതിയുടെ രണ്ടാം ഘട്ടമായി പോലീസ്, എക്സൈസ്,ആർടി ഒവകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് റോഡ് സുരക്ഷ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽനടപ്പാക്കും.യോഗത്തിൽ സർക്കിൾ ഇൻസ്പെക്ടർമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.നിമ്മി, അജയകുമാർ, പ്രേമചന്ദ്രനാശാൻ, ഹംസ റാവുത്തർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുന്ദരേശൻ,പഞ്ചായത്ത്വൈസ്പ്രസിഡന്റുമാർ,പഞ്ചായത്ത്മെമ്പർമാർ,വിവിധ സ്റ്റേഷനിൽ എസ്. ഐ മാർ, സിവിൽ പോലീസ് ഉദ്യോഗസ്‌ഥർ, വനിതാ പോലീസ് ഉദ്യോഗസ്‌ഥർ, ജനമൈത്രി പോലീസ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു