+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഎൻവിയുടെ കുടുംബാംഗങ്ങൾ ഒരുക്കിയ മാതൃശില്പം നാടിന് സമർപ്പിച്ചു

ചവറ: ചവറയുടെ പ്രിയപുത്രനും മഹാകവിയുമായ ഒഎൻവിയുടെ പ്രഥമ ചരമവാർഷിക ദിനം കുടുംബാംഗങ്ങളും സമുചിതമായി ആചരിച്ചു. അദ്ദേഹത്തിന്റെ ഓർമകൾ സ്മരിച്ച് കൊണ്ട് കുടുംബാംഗങ്ങൾ നിർമിച്ച മാതൃത്വത്തിന്റെ മഹിമ ചൊരിയുന്ന
ഒഎൻവിയുടെ കുടുംബാംഗങ്ങൾ ഒരുക്കിയ  മാതൃശില്പം നാടിന് സമർപ്പിച്ചു
ചവറ: ചവറയുടെ പ്രിയപുത്രനും മഹാകവിയുമായ ഒഎൻവിയുടെ പ്രഥമ ചരമവാർഷിക ദിനം കുടുംബാംഗങ്ങളും സമുചിതമായി ആചരിച്ചു. അദ്ദേഹത്തിന്റെ ഓർമകൾ സ്മരിച്ച് കൊണ്ട് കുടുംബാംഗങ്ങൾ നിർമിച്ച മാതൃത്വത്തിന്റെ മഹിമ ചൊരിയുന്ന സ്നേഹ ശില്പം മന്ത്രി ജി. സുധാകകരൻ നാടിന് സമർപ്പിച്ചു.

തറവാട്ടിൽ പ്രത്യേകം ഒരുക്കിയ കവിയുടെ ചിത്രത്തിൽ മന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ശില്പം നാടിനായി സമർപ്പിച്ചത്. തുടർന്ന് അവിടെ ഉണ്ടായിരുന്ന കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. ചവറ നമ്പ്യാടിക്കൽ തറവാടിന്റെ തൊട്ടരികിലായിട്ടാണ് ഒഎൻവിയുടെ പ്രിയപ്പെട്ട കവിതാ ശകലങ്ങൾക്ക് ശില്പ രൂപം തീർത്തത്.

മതിലിൽ ചേർന്ന് പോയ അമ്മയെ കാവ്യ ശില്പമാക്കി ഒരുക്കിയത് ശില്പിയും ചലച്ചിത്ര കലാസംവിധായകനുമായ പാവുമ്പാ മനോജ് ആണ്. കവി എഴുതിയ അമ്മയെന്ന കവിതയുടെ അവസാന ഭാഗത്തിന്റെ ശില്പാവിഷ്കാരമാണ്. ഒഎൻവിയുടെ ബന്ധുവും തിരക്കഥാകൃത്തുമായ അനിൽ മുഖത്തലയാണ് അമ്മയെന്ന അടയാളപ്പെടുത്തൽ ആശയമായി എടുത്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്മാരക നിർമാണം പൂർത്തിയാക്കിയതും.