കുളത്തൂപ്പുഴ: അജ്ഞാത വൃദ്ധനെ വനത്തിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വനം റെയ്ഞ്ചിൽ കുളത്തൂപ്പുഴ സെക്ഷനിൽ കല്ലുവെട്ടാംകുഴി തേക്ക് പ്ലാേന്റേഷനുള്ളിലായി മരത്തിൽ കൈലിമുണ്ടിൽ കെട്ടിതൂങ്ങിയ നിലയിൽ ഇന്നലെ പുലർച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ട് പോലീസിനെ അറിയിച്ചത്. നീലയിൽ വരയുള്ള ഷർട്ടാണ് ധരിച്ചിട്ടുള്ളത്. 55വയസ് തോന്നിക്കുന്ന വൃദ്ധന്റെ മൃതദേഹത്തിന് സമീപം മൂക്കി പൊടി ടിന്നും വിഷ കുപ്പിയും അലക്കിയ ഷർട്ടും മുണ്ടുകളും സൂക്ഷിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുളത്തൂപ്പഴ പോലീസിൽ അറിയിക്കണം. ഫോണ്:9497980192