പയ്യാവൂർ: എനർജി മാനേജ്മെന്റ് സെന്റർ കേരളം, പികെഎം. കോളജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം, പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ ടൗൺ പാരിഷ് ഹാളിൽ ഊർജ സംരക്ഷണ ബോധവത്കരണ സെമിനാർ നടത്തി.
വൈദ്യുതി അമൂല്യമാണ് കരുതലോടെ ഉപയോഗിക്കുക എന്ന ആശയം ജനങ്ങളിലെത്തിക്കുന്നതിനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും വേണ്ടി സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. " ഊർജകാര്യശേഷിയും സംരക്ഷണവുമെന്ന" വിഷയത്തിൽ കെഎസ്ഇബി ശ്രീകണ്ഠപുരം സബ് എൻജിനിയർ എ.പദ്മനാഭൻ ക്ലാസെടുത്തു .
പൊതുസമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എ.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
ഫാ. ബാബു പാറത്തോട്ടുകരയിൽ അനുഗ്രഹ പ്രഭാഷണവും, അലീന. കെ.രാജു പദ്ധതി വിശദീകരണവും നടത്തി.
ടി.പി.അഷ്റഫ്, ആൻസി ജോസ് വൈപ്പുന്നയിൽ, ജോസ് മാത്യൂ കണിയാംപറമ്പിൽ, ആൻസി കാരക്കുന്നത്ത്, സിബിൻ വാഴമലയിൽ, കെ.എസ്.സുധീഷ്, വിൽസൺ ഫ്രാൻസീസ്, ആനി ആഷ് ലി ജോസ് എന്നിവർ പ്രസംഗിച്ചു.