കണ്ണൂർ: മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് മൂന്നരപവന്റെ സ്വർണാഭരണവും അരലക്ഷം രൂപയും കവർന്നു. ശാസ്ത്രിനഗറിലെ പുത്തൻവീട്ടിൽ സി. ലീലയുടെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയയ്ക്കത്ത് ചെറിയ ഡബ്ബിയിലാക്കി സൂക്ഷിച്ചുവച്ച മൂന്നരപവൻ സ്വർണാഭരണവും കൂലിവേല ചെയ്ത് സ്വരൂപിച്ചുണ്ടാക്കിയ 50,000 രൂപയുമാണ് കവർന്നത്. ഈമാസം എട്ടിനും 11 നും ഇടയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. സംഭവത്തിൽ ലീലയുടെ പരാതിയിൽ മാലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.