കണ്ണൂർ: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ കെഎസ്ടിഎക്ക് അംഗത്വം നൽകണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ബോർഡിൽ കെഎസ്ടിഎ അംഗങ്ങൾക്കും പ്രാതിനിധ്യം നൽകണം. ക്ഷേമനിധി ഐഡിബിഐയിൽ മാത്രം സ്വീകരിക്കാതെ എല്ലാ ബാങ്കിലും പണം അടയ്ക്കാനുള്ള സാഹചര്യമുണ്ടാക്കണം. ജവഹർ ഹാളിൽ നടന്ന ജില്ലാ കൺവൻഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കാരായി സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, രാമൻ ചെന്നിക്കര, കെ.പി. ദിനേശൻ, കെ. രാജൻ, ലീലാമ്മ കോറോത്ത്, കെ.കെ. ബീന തുടങ്ങിയവർ പ്രസംഗിച്ചു.