കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടിവൈദ്യർ മഹോത്സവം സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് തുടങ്ങും. 12 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം ടി.എ.റസാഖ് നഗറി(വൈദ്യർ അക്കാദമി)ൽ വൈകുന്നേരം അഞ്ചിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ടി.കെ.ഹംസ അധ്യക്ഷനാകും.
ടി.വി.ഇബ്രാഹിം എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, നഗരസഭാധ്യക്ഷൻ സി.കെ.നാടിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി.എ.നസീറ, എഡിഎം. പി. സെയ്യിദ് അലി, പി.അഹമ്മദ് കബീർ, കെ.കെ.സമദ്, യു.കെ. മമ്മദിശ, പി.പി.വാസുദേവൻ, തുടങ്ങിയവർ സംബന്ധിക്കും.
വൈദ്യർ കൃതിയുടെ ആലാപനം കെ.വി.അബൂട്ടി നടത്തും. എന്റെ രാജ്യം എന്റെ മതം എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് വൈദ്യർ സ്മാരക പ്രഭാഷണം നടത്തും.ഒ.എൻ.വി. അനുസ്മരണത്തിന്റെ ഭാഗമായി രാത്രി എട്ടിന് ഗാനാർച്ചന നടക്കും. തുടർന്ന് അമരന്പലം ന·യൂണിറ്റിന്റെ അൽ ഫുസുലു കുല്ലുടു നാടകം അരങ്ങേറും.
മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തിന് ശീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തിരൂർ കേന്ദ്രത്തിൽ നാടോടിപ്പാട്ടിന്റെ സൗന്ദര്യ ശാസ്ത്രത്തെ അധികരിച്ച് ശിൽപ്പശാല നടക്കും.മാപ്പിളകലാ അക്കാദമിയിൽ രണ്ടിന് കുടുംബശ്രീ പ്രവർത്തകരുടെ കലാമേളയും നടക്കും.